ഇന്ത്യന്‍ പ്രധാനമന്ത്രിയായി കരീന കപൂര്‍
Movie Day
ഇന്ത്യന്‍ പ്രധാനമന്ത്രിയായി കരീന കപൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th July 2012, 1:07 pm

കരീന കപൂര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നു. പ്രശസ്ത സംവിധായകന്‍ പ്രകാശ് ഝാ ഒരുക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലറിലാണ് കരീന കപൂര്‍ പ്രധാനമന്ത്രിയായെത്തുന്നത്. അജയ് ദേവ്ഗണാണ് ചിത്രത്തിലെ നായകന്‍.

ലോകത്തെ പ്രധാനപ്പെട്ട വനിതാ പ്രധാനമന്ത്രിമാരുടെ ഹ്രസ്വചരിത്രം തനിക്ക് തയ്യാറാക്കി തരണമെന്ന് കരീന ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

കരീനയെ നായികയാക്കാന്‍ അജയ്‌ദേവ്ഗണ്‍ തന്നെയാണത്രേ നിര്‍ദേശിച്ചത്. ഈ നിര്‍ദേശം പ്രകാശ് ഝാ അംഗീകരിക്കുകയായിരുന്നു. ചിത്രം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഓം കാരയ്ക്ക് ശേഷം കരീനയെ തേടിയെത്തുന്ന ഗ്ലാമറിന്റെ മേമ്പൊടിയില്ലാത്ത, അഭിനയ പ്രാധാന്യമുള്ള വേഷമായിരിക്കും ഇത്.

രാഷ്ട്രീയക്കാരിയുടെ വേഷത്തിലെത്തുന്നതിന്റെ ത്രില്ലിലാണ് കരീനയിപ്പോള്‍. ചിത്രത്തിനുവേണ്ടിയുള്ള ഹോം വര്‍ക്കുകള്‍ നടി ആരംഭിച്ചു കഴിഞ്ഞു. ലോകത്തെ പ്രധാനപ്പെട്ട വനിതാ പ്രധാനമന്ത്രിമാരുടെ ഹ്രസ്വചരിത്രം തനിക്ക് തയ്യാറാക്കി തരണമെന്ന് കരീന ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ രീതികളും ജീവിതവും വിശദമായി പഠിച്ചശേഷം ചിത്രത്തിന്റെ ജോലികളുമായി നീങ്ങാനാണ് നടിയുടെ തീരുമാനം.

ചിത്രത്തിലെ പ്രകടനത്തില്‍ തന്റെ ഗ്ലാമറസ് ഇമേജ് പ്രതിഫലിക്കരുതെന്ന് കരീനയ്ക്ക് നിര്‍ബന്ധമുണ്ട്.