| Thursday, 12th December 2013, 3:05 pm

വികസനം വേണമെങ്കില്‍ ഖനനം വേണം: എളമരം കരീം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: വികസനം വേണമെങ്കില്‍ ഖനനം വേണമെന്ന് മുന്‍വ്യവസായ മന്ത്രി എളമരം കരീം

ഇരുമ്പയിര്, ബോക്‌സൈറ്റ് ഖനനവിവാദം കൊഴുക്കുമ്പോഴും ഖനനം ഇല്ലാതെ വികസനത്തിന്റെ തരിമ്പ് പോലും നടക്കില്ലെന്നാണ് കരീമിന്റെ വാദം.

ബോക്‌സൈറ്റ് ഇടപാടില്‍ താന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അന്വേഷിച്ച് കണ്ടെത്തണമെന്നും കരീം ആവശ്യപ്പെട്ടു.

ഖനനം നടക്കാതെ നാട്ടില്‍ എന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമോയെന്ന് എളമരം കരീം ചോദിച്ചു.

കടലാടിപ്പാറ ബോക്‌സൈറ്റ് ഖനനത്തിന് അനുമതി നല്‍കാന്‍ കരീം വഹിച്ച പങ്കിനെ കുറിച്ച് ചോദിച്ചപ്പോള്‍ വികസനം നടക്കണമെങ്കില്‍ അത്തരം അനുമതികളെല്ലാം നല്‍കേണ്ടി വരുമെന്നായിരുന്നു കരീമിന്റെ മറുപടി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോക്‌സൈറ്റ് ഖനനത്തിന്   മുഖ്യമന്ത്രിയെ മറി കടന്ന് അനുമതിക്ക് താന്‍ ശ്രമിച്ചുവെന്ന ആരോപണം തെറ്റാണ്. ഇക്കാര്യത്തില്‍   അന്വേഷണം നടത്താമെന്നു എളമരം കരീം പറഞ്ഞു.

We use cookies to give you the best possible experience. Learn more