തിരുവനന്തപുരം: തലശ്ശേരി ഫസല്‍ വധത്തിലെ സി.ബി.ഐ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കാരായി രാജന്‍.
പുറത്തുവന്ന തെളിവുകള്‍ മായ്ച്ചുകളയാനാവില്ലെന്നും, സി.ബി.ഐ പറഞ്ഞത് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരിന്നും അദ്ദേഹത്തിന്റെ പ്രതികരണം.
കേസില്‍ നുണപരിശോധനക്ക് വിധേയരായ പ്രതികളുണ്ടെന്നും നുണപരിശോധന റിപ്പോര്‍ട്ട് വായിച്ചാല്‍ തന്നെ സത്യം വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി വരെ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് യഥാര്‍ഥ പ്രതികളല്ല എന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സത്യാവസ്ഥ ആര് അന്വേഷിച്ചാലും ബോധ്യപ്പെടും. അങ്ങനെ ഒരു അന്വേഷണത്തിന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ മുന്നിട്ടിറങ്ങിയാല്‍ മതി. സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പരാതി കൊടുത്തത് ഞങ്ങളല്ലെന്നും ഫസലിന്റെ രക്തബന്ധമുള്ള സഹോദരനാണെന്നും അദ്ദേഹം പറഞ്ഞു.
സ.ബി.ഐയുടെ കണ്ടത്തലുകളെക്കുറിച്ച് പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഞങ്ങള്‍ കേസില്‍ വ്യാജമായി പ്രതി ചേര്‍ക്കപ്പെട്ടയാളുകളാണ്. നിയമപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും കാരായി രാജന്‍ പറഞ്ഞു.
കൊലയ്ക്ക് പിന്നില്‍ താനുള്‍പ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന മാഹി ചെമ്പ്ര സ്വദേശി സുബീഷിന്റെ വെളിപ്പെടുത്തല്‍ തള്ളുന്ന സി.ബി.ഐ ഇത് കസ്റ്റഡിയില്‍വെച്ച് പറയിച്ചതാണെന്നും പറയുന്നു.