കണ്ണൂര്‍: കണ്ണൂര്‍: കാരായി രാജന്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഫസല്‍വധക്കേസില്‍ പ്രതിയായ രാജന് ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് കൈമാറി. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് രാജിവെക്കുന്ന കാര്യത്തില്‍ തീരുമാനമായത്.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കാരായി രാജനും ചന്ദ്രശേഖരനും ഹര്‍ജി നല്‍കിയിരുന്നത്. എന്നാല്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. അതേ സമയം തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്ത് കാരായി ചന്ദ്രശേഖരന്‍ തുടരും.
തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും കാരായിമാര്‍ക്ക് കണ്ണൂരില്‍ പ്രവേശിക്കാനായിരുന്നില്ല. കോടതിയുടെ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് സി.പി.ഐ.എം വിയിരുത്തിയിരുന്നു. കാരായിമാരുടെ രാജി ആവശ്യപ്പെട്ട് കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തുന്നുണ്ട്.
പാട്യം ഡിവിഷനില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട കാരായി രാജന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമാണ്.