താന്‍ ഭരണകൂടത്തിന്റെ രാഷ്ട്രീയ വേട്ടയ്ക്ക് ഇരയായെന്ന് രാജിവെച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാരായി രാജന്‍. തന്നെ വേട്ടയാടിയവര്‍ക്ക് സുഖവും സംതൃപ്തിയും ഉണ്ടാകട്ടെയെന്നും കാരായി രാജന്‍ വ്യക്തമാക്കി. പദവി രാജിവെച്ച ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാരായിയുടെ പ്രതികരണം. ഭരണകൂടത്തിന്റെ വേട്ടയ്ക്കിരയായതിനാല്‍ പൊതു പ്രവര്‍ത്തനവും ജനസേവനവും സാധിക്കാതായെന്നും ഇതിനാലാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതെന്നും പോസ്റ്റില്‍ പറയുന്നു.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാരായി രാജനും ചന്ദ്രശേഖരനും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കാരായി രാജന് രാജിവെക്കേണ്ടി വന്നത്. ഇന്ന് ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗമാണ് രാജിവെക്കണമെന്ന് തീരുമാനമെടുത്തത്.
അതേ സമയം ഫസല്‍വധക്കേസില്‍ രാജന്റെ കൂട്ടുപ്രതിയായ ചന്ദ്രശേഖരന്റെ കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ തലശ്ശേരി ഏരിയ കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതിനാല്‍ തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്ത് കാരായി ചന്ദ്രശേഖരന്‍ തുടരും.
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശമനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് അനുമതിയോട് കൂടി നോമിനേഷൻ കൊടുക്കുകയും മത്സരിക്ക…
Posted by Karayi Rajan on Saturday, 6 February 2016