ഫസല്‍ വധക്കേസ്: കാരായിമാരുടെ ഹരജി തള്ളി
Kerala
ഫസല്‍ വധക്കേസ്: കാരായിമാരുടെ ഹരജി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th March 2014, 1:18 pm

[share]

[] കൊച്ചി: തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ട കേസില്‍ സഹോദരന്മാരായ  സിപി.ഐഎം നേതാക്കന്‍മാരായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവര്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി സിബിഐ കോടതി തള്ളി.

രാജനെ ഏഴും ചന്ദ്രശേഖരനെ എട്ടും പ്രതികളാക്കിക്കൊണ്ട് തയാറാക്കിയ പട്ടികയില്‍നിന്ന്  ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരുന്നത്.

കേസില്‍ തങ്ങള്‍ക്കെതിരെ സാക്ഷിമൊഴികള്‍ ഇല്ലെന്ന് കാണിച്ചായിരുന്നു ഇരുവരും ഹരജി നല്‍കിയത്.  എന്നാല്‍ പ്രതികളുടെ വാദം അംഗീകരിക്കാനാവില്ലെന്ന് സി.ബി.ഐ കോടതി പറഞ്ഞു.

ഫസല്‍ വധക്കേസില്‍ രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍.

സി.പി.ഐ.എം പ്രവര്‍ത്തകനായ ഫസല്‍ എന്‍.ഡി.എഫിലേക്ക് മാറിയതിന്റെ പ്രതികാരമായാണ് വധിച്ചതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്.