| Thursday, 1st April 2021, 8:13 pm

റോഡ് ഷോയ്ക്കിടെ കാരാട്ട് റസാഖ് എം.എല്‍.എക്ക് വാഹനത്തില്‍ നിന്നും വീണ് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

താമരശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ റോഡ് ഷോയ്ക്കിടെ കാരാട്ട് റസാഖ് എം.എല്‍.എയ്ക്ക് പരിക്ക്. പരിപാടിക്കിടെ റസാഖ് കയറിയ പിക്കപ്പ് വാനില്‍ നിന്നും താഴെ വീണാണ് പരിക്കേറ്റത്.

അദ്ദേഹഹത്തിന്റെ മുഖത്തും നെറ്റിയിലും പരിക്കേറ്റിട്ടുണ്ട്. റോഡ് ഷോയ്ക്കിടെ സെല്‍ഫിയെടുക്കാനായി കുട്ടികള്‍ പിക്കപ്പ് വാനില്‍ കയറിയിരുന്നു. അതറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം പറ്റിയത്.

താമരശ്ശേരി അമ്പായത്തോട് നിന്നും കട്ടിപ്പാറയിലേക്ക് റോഡ് ഷോ നടത്തുന്നതിനിടയില്‍ കരിഞ്ചോലയില്‍ വെച്ചാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ കാരാട്ടിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടന്‍ തന്നെ മാറ്റും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more