| Sunday, 3rd November 2019, 10:58 pm

പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം: അവാര്‍ഡ് തുക വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് കൈമാറുമെന്ന് കാരശ്ശേരി; 'നീതി ഉറപ്പാക്കാനുള്ള പ്രതിരോധം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒമാന്‍: ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ എം.എന്‍ കാരശ്ശേരിക്ക് സമ്മാനിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കാരശ്ശേരിയുടെ ‘തെരഞ്ഞെടുത്ത സാഹിത്യ ലേഖനങ്ങള്‍ ‘എന്ന കൃതിയാണ് അവാര്‍ഡിന് അര്‍ഹമായത്.
സമ്മാനത്തുകയായ ഒരു ലക്ഷം രൂപ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് കൈമാറുമെന്ന് കാരശ്ശേരി മറുപടി പ്രസംഗത്തില്‍ അറിയിച്ചു.

”പൊലീസ് അന്വേഷണം നിരുത്തരവാദപരമായതിനാലാണ് ഇങ്ങനെയൊരു കോടതിവിധി ഉണ്ടായത്. പൊലീസ് നടപടിയിലെ പ്രതിഷേധമായും വാളയാറിലെ നിര്‍ഭാഗ്യവതികളായ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാനുള്ള പ്രതിരോധമെന്ന നിലയിലുമാണ് അവാര്‍ഡ് തുക കൈമാറാന്‍ തീരുമാനിച്ചത് ‘- കാരശ്ശേരി പറഞ്ഞു.

വാളയാറില്‍ ലൈംഗികാക്രമണത്തിന് ഇരയായി രണ്ട് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ തെളിവുകളുടെ അഭാവത്തില്‍ 3 പ്രതികളെ വെറുതെ വിട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കുട്ടികളുടെ മാതാപിതാക്കള്‍ക്കും സര്‍ക്കാറിനും അപ്പീല്‍ നല്‍കാന്‍ സാഹചര്യമുള്ള നിലയില്‍ സി.ബി.ഐ അന്വേഷണാവശ്യം സ്വീകാര്യമല്ല എന്ന് കോടതി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more