കോഴിക്കോട്: പച്ചകുതിരയില്‍ തനിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച എം.എന്‍ കാരശ്ശേരിക്ക് മറുപടിയുമായി എഴുത്തുകാരന്‍ കെ.പി രാമനുണ്ണി രംഗത്ത്. ഫാഷിസത്തിനെതിരെ പോരാടുന്ന എം.എന്‍ കാരശ്ശേരിയെ കാരിയറിസം എന്ന ഫാഷിസം ബാധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ന്യൂനപക്ഷ ഫാഷിസത്തിനെതിരെയും ഹിംസകള്‍ക്കെതിരെയും പ്രതിഷേധമുയര്‍ത്തുന്ന കാരശ്ശേരി കള്ളം പ്രചരിപ്പിച്ച് സഹപ്രവര്‍ത്തകരെ മനപ്പൂര്‍വ്വം താറ് അടിച്ച് കാണിക്കുന്ന കടുത്ത ഹിംസയാണ് നടത്തുന്നതെന്നും രാമനുണ്ണി ആരോപിച്ചു.
പച്ചകുതിര മാസികയുടെ കഴിഞ്ഞ ലക്കത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് കെ.പി രാമനുണ്ണിക്കെതിരെ എം.എന്‍ കാരശ്ശെരി ഉയര്‍ത്തിയത്. കെ.പി.രാമനുണ്ണി ഇറോം ഷര്‍മിളയ്ക്കു വേണ്ടി നിരാഹാരം കിടന്നെങ്കിലും തന്റെ നാടായ പൊന്നാനിയില്‍ സ്ത്രീകള്‍ കണ്ണും മൂടിക്കെട്ടി നടക്കുന്നതില്‍ വേവലാതിയില്ലെന്നും “ജമാഅത്തെ ഇസ്ലാമിയുടെ വേദികള്‍ പങ്കിടുകയും അവരുടെ സൗജന്യങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നതും ഇസ്ലാമിനോടുള്ള സ്‌നേഹം കൊണ്ടാണെങ്കില്‍ എന്തുകൊണ്ട് മുസ്ലീം ലീഗ് വേദികളില്‍ പോകുന്നില്ലെന്നും കാരശ്ശേരി ചോദിച്ചിരുന്നു.
എന്നാല്‍ മഹാത്മജിയെ പിടിച്ച് ആണയിടുന്ന കാരശേരി തനിക്കെതിരെ പച്ചക്കള്ളങ്ങളാണ് അഭിമുഖത്തില്‍ പറയുന്നതെന്ന് രാമനുണ്ണി ആരോപിച്ചു. അഫ്പ്‌സ എന്ന കിരാത നിയമത്തിനെതിരെ പതിറ്റാണ്ടിലധികം നിരാഹാരം അനുഷ്ഠിച്ച ഇറോം ഷര്‍മിളയെ പിന്തുണച്ചത് പര്‍ദപ്രശ്‌നവുമായി കൂട്ടിക്കുഴച്ച് സ്ത്രീകള്‍ കണ്ണും മൂടിക്കെട്ടി നടക്കുന്നതിന് ഞാന്‍ അനുകൂലമാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനാണ് അദ്ദേഹം ശ്രമിക്കുന്നത്. രാമനുണ്ണി പറയുന്നു.
ലീഗുമായി സഹകരിക്കുന്നില്ലെന്നത് പച്ചകള്ളമാണ് താന്‍ എറ്റവും കൂടുതല്‍ പങ്കെടുത്തിട്ടുള്ളത് യൂത്ത് ലീഗിന്റെ പരിപാടികളിലാണ്. “പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലിംങ്ങളോടും ഒരു വിശ്വാസി”എന്ന് തന്റെ ലേഖനം പതിനായിരകണക്കിന് കോപ്പികളാണ് യൂത്ത് ലീഗ് അച്ചടിച്ച് വിതരണം ചെയ്തത്. താന്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ പരിപാടികളില്‍ പങ്കെടുക്കുന്നത് കാരശ്ശേരി കാണാത്തത് ദുരൂഹമാണെന്നും രാമനുണ്ണി ആരോപിച്ചു.
കാരശ്ശരിക്ക് കടുത്ത് കാരിയറിസം ബാധിച്ചിരിക്കുകയാണ് സാധാരണ കാരിയറിസം ബാധിച്ചവര്‍ക്ക് മുന്നിലുള്ളവര്‍ എല്ലാം എതിരാളികള്‍ മാത്രമാണ് ഇപ്പോള്‍ കാരശ്ശേരി പ്രതിയോഗിയായി കാണുന്നത് തന്നെയാണെന്നും രാമനുണ്ണി ആരോപിച്ചു.
ശരിയായ ഇസ്‌ലാമിനോടും പ്രവാചകനോടും തനിക്ക് ബഹുമാനവും സ്‌നേഹവുമാണ് ഉള്ളതെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ പിന്നെ അതിലങ്ങ് ചേര്‍ന്നു കൂടെ എന്നായിരുന്നു കാരശ്ശേരിയുടെ പരിഹാസം. കാരിയറിസം അദ്ദേഹത്തെ കൂടുതല്‍ ഹിംസാത്മകമായി പെരുമാറാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും കെ. പി രാമനുണ്ണി വ്യക്തമാക്കി.