പീഡനകേസ് പ്രതി നിത്യാനന്ദ സ്വാമിയുടെ ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി തള്ളി
Daily News
പീഡനകേസ് പ്രതി നിത്യാനന്ദ സ്വാമിയുടെ ഹര്‍ജി കര്‍ണ്ണാടക ഹൈക്കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st May 2018, 12:04 pm

കർണ്ണാടക: പീഡനകേസില്‍ എട്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന ആള്‍ദൈവം നിത്യാനന്ദ സ്വാമിയുടെ ഹര്‍ജി കര്‍ണ്ണാടക ഹൈക്കൊടതി തള്ളി.

നിത്യാനന്ദസ്വാമിക്കെതിരെ ആരോപിക്കപ്പെട്ട ലൈംഗിക പീഡനം കെട്ടിചമച്ചതാണെന്നും, ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെ ഉള്ളതാണെന്നുമായിരുന്നു ഹര്‍ജിയില്‍ ചൂണ്ടി കാണിച്ചിരുന്നത്, എന്നാല്‍ ഈ സമ്മതം സമ്പാദിച്ചത് ഇരകളിലുള്ള തന്റെ ആധിപത്യം ഉപയോഗിച്ചാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

“”മറ്റുള്ളവരുടെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള ആധിപത്യം ചിലര്‍ സമ്പാദിക്കാറുണ്ട്. സമ്മതം സമ്പാദിക്കുന്ന ആ ആധിപത്യം ഉപയോഗിച്ചാവുമ്പോള്‍, അതിനെ സ്വതന്ത്ര അനുമതിയായി പരിഗണിക്കുവാന്‍ സാധിക്കില്ല,”” ജസ്റ്റിസ് ആര്‍.ബി ബുദിഹ പറഞ്ഞു

2010ല്‍ ലെനിന്‍ കറുപ്പന്‍ എന്ന വ്യക്തി നല്കിയ പരാതിയില്‍ , ലൈംഗികതിക്രമം., ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് നാല്പത്തി നാല് വയസ്സുള്ള നിത്യാനന്ദ അറസിലായത്. തന്റെ അഞ്ച് വര്‍ഷത്തെ പീഡനാനുഭവങ്ങള്‍ പരസ്യമായി തുറന്ന് പറഞ്ഞ് രംഗത്ത് വന്ന ആരതി റാവു എന്ന യുവതി നിത്യാനന്ദയ്‌ക്കെതിരെ ശക്തമായ തെളിവായിരുന്നു.