| Tuesday, 28th July 2020, 4:54 pm

കൊവിഡ് കണക്കുകളില്‍ ഏറ്റവും സുതാര്യത കര്‍ണാടകയ്ക്കും കേരളത്തിനും; ഏറ്റവും പുറകില്‍ യു.പി; അമേരിക്കന്‍ യൂണിവേഴ്‌സിറ്റി റിസേര്‍ച്ച് റിപ്പോര്‍ട്ട് പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് കണക്കുകള്‍ പുറത്തുവിടുന്നതില്‍ ഇന്ത്യയില്‍ ഏറ്റവും സുതാര്യത പുലര്‍ത്തുന്ന സംസ്ഥാനങ്ങള്‍ കര്‍ണാടകയും കേരളവുമാണെന്ന് പഠന റിപ്പോര്‍ട്ട്.

അമേരിക്കയിലെ സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം കൊവിഡ് കണക്കുകളില്‍ ഒട്ടും സുതാര്യതയില്ലാത്ത സംസ്ഥാനങ്ങള്‍ ബീഹാറും ഉത്തര്‍പ്രദേശുമാണ്.

ദിനം പ്രതിയുള്ള കൊവിഡ് വിശകലനവും വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നതില്‍ കര്‍ണാടകയാണ് ഒന്നാം സ്ഥാനത്ത്. 0.61 ഡേറ്റ റിപ്പോര്‍ട്ടിങ് സ്‌കോറാണ് കര്‍ണാടകയ്ക്ക് ഉള്ളത്.

തൊട്ടുപുറകില്‍ കേരളമാണ്. കര്‍ണാടക (0.61), കേരളം (0.52), ഒഡീഷ (0.51), പുതുച്ചേരി (0.51), തമിഴ്നാട് (0.51) എന്നിവയാണ് മികച്ച ഡാറ്റാ റിപ്പോര്‍ട്ടിംഗ് നടത്തിയത്.

ഉത്തര്‍പ്രദേശ് (0.0), ബീഹാര്‍ (0.0), മേഘാലയ (0.13), ഹിമാചല്‍ പ്രദേശ് (0.13), ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (0.17) എന്നിവയാണ് ഏറ്റവും താഴെയുള്ളത്.

ബീഹാറും ഉത്തര്‍പ്രദേശും തങ്ങളുടെ സര്‍ക്കാരിലോ ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിലോ ഒരു വിവരവും പ്രസിദ്ധീകരിച്ചിട്ടില്ല.നാല് വിഭാഗങ്ങളിലും 0 മുതല്‍ 1 വരെയാണ് സ്‌കോറിംഗ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more