ന്യൂദല്‍ഹി: സീതാറാം യെച്ചൂരിയെ പോലൊരാള്‍ രാജ്യസഭയില്‍ നിന്ന് പോയത് ജനാധിപത്യത്തിനുണ്ടായ ഏറ്റവും വലിയ നഷ്ടമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍. ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയത്.
രണ്ടു തവണയില്‍ കൂടുതല്‍ ഒരാളെ രാജ്യസഭയിലേക്ക് അയക്കില്ല എന്നത് സി.പി.ഐ.എമ്മിന്റെ അടിസ്ഥാന തത്വമാണെങ്കിലും സാമകാലിന ഇന്ത്യയില്‍ രാജ്യതാല്‍പര്യത്തിനായിരുന്നു മുന്‍തൂക്കം കൊടുക്കേണ്ടിയിരുന്നതെന്നും ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാതിരുന്ന ചരിത്രപരമായ മണ്ടത്തരമെന്ന് വിശേഷിപ്പിക്കുന്നതു പോലെ തന്നെയാണിതെന്നും കരണ്‍ ഥാപ്പര്‍ പറഞ്ഞു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്ക് ഉത്തരവാദിത്വം കൂടുതലായത് കൊണ്ടും രണ്ടു തവണ അദ്ദേഹം രാജ്യസഭയില്‍ പൂര്‍ത്തിയാക്കിയതിനാലുമാണ് യെച്ചൂരിയെ രാജ്യസഭയില്‍ അയക്കാതിരിക്കുന്നതെന്നാണ് സി.പി.ഐ.എം പറയുന്നത്. എന്നാല്‍ സിപിഐഎം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് പ്രതിപക്ഷത്ത് യെച്ചൂരിയെ പോലെ ഇടപെടുന്ന അധികം പേരില്ല. നോട്ട് നിരോധനം, ആധാര്‍, ജെഎന്‍യു വിഷയം, ഹൈദരാബാദ് സര്‍വകലാശാല സംഭവം, സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നിവ നടന്നപ്പോള്‍ നമുക്ക് മനസ്സിലായ കാര്യമാണ് അദ്ദേഹം പറയുന്നു.
യെച്ചൂരി നിര്‍ബന്ധമായും രാജ്യസഭയില്‍ ഉണ്ടാവണമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് യെച്ചൂരിയെ പിന്തുണച്ചത്ര പോലും സി.പി.ഐ.എം അദ്ദേഹത്തെ പിന്തുണച്ചില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും കരണ്‍ ഥാപ്പര്‍ ലേഖനത്തില്‍ പറയുന്നു