| Tuesday, 20th March 2018, 8:27 pm

'രണ്‍വീറിനോട് ലൈംഗിക താല്പര്യം കാണിച്ചയാള്‍ തന്നെയും സമീപിച്ചു'; കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തി ബോളിവുഡ് നടന്‍ കരണ്‍ താക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാസ്റ്റിംഗ് കൗച്ച് വിവാദങ്ങള്‍ ഉന്നയിക്കുന്നത് നടിമാര്‍ മാത്രമല്ല. ഇവര്‍ക്കു പിന്നാലെ ബോളിവുഡിലെ ചില നടന്‍മാരും രംഗത്തെത്തിയിരിക്കയാണ്. ഇതിനു മുന്നോടിയായായാണ് ബോളിവുഡിന്റെ പ്രിയ നടന്‍ രണ്‍വീര്‍ സിംഗ് തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.

പ്രശസ്തനായ കാസ്റ്റിംഗ് ഡയറക്ടര്‍ തന്നോട് ലൈംഗിക താല്പര്യത്തോടെ പെരുമാറിയെന്നുള്ള വാര്‍ത്ത ഞെട്ടലോടെയാണ് ബോളിവുഡ് ലോകം അറിഞ്ഞത്. ഇതിനു പിന്നാലെ മറ്റൊരു ബോളിവുഡ് നടന്‍ കൂടി തനിക്കുണ്ടായ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കയാണ്.


ALSO READ: മോഹന്‍ലാല്‍ അജോയ് വര്‍മ്മ ചിത്രം നീരാളിയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു


രണ്‍വീര്‍സിംഗിനോട് ലൈംഗിക ചുവയോടെ അടുപ്പം കാണിച്ച കാസ്റ്റിംഗ് ഡയറക്ടര്‍ തന്നോടും മോശമായ രീതിയില്‍ പെരുമാറിയെന്നാണ് മോഡലും നടനുമായ കരണ്‍താക്കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഞാന്‍ രണ്‍വീറിന്റെ അഭിമുഖം കണ്ടത്. അപ്പോഴാണ് അദ്ദേഹത്തോട് ഇത്തരത്തില്‍ മോശമായി പെരുമാറിയ വ്യക്തി തന്നെയാണ് എന്നെയും ലൈംഗികതയ്ക്കായി സമീപിച്ചത് എന്ന് മനസ്സിലായത്. ഇത്രയധികം ആരോപണങ്ങള്‍ ഉണ്ടായിട്ടും അയാള്‍ ഇപ്പോഴും സിനിമാ മേഖലയില്‍ തുടരുന്നു.


ALSO READ: മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍ പ്രണവിന്റെ ചേട്ടനാണെന്ന് തോന്നും; ഒടിയനെ കുറിച്ച് സത്യന്‍ അന്തിക്കാട്


പല സിനിമകള്‍ക്കും കാസ്റ്റിംഗ് അടക്കമുള്ള കാര്യങ്ങള്‍ അയാള്‍ ചെയ്യുന്നുണ്ടെന്നും കരണ്‍ താക്കര്‍ പറഞ്ഞു.

ഇപ്പോഴും ഇത്തരത്തില്‍ ലൈംഗിക താല്പര്യങ്ങളുമായി പലരും സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരത്തിലുള്ള നിരവധി ആളുകളെ തനിക്ക് എന്നും അഭിമൂഖീകരിക്കേണ്ടി വരുന്നുണ്ടെന്നും കരണ്‍ താക്കര്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more