“ഡോക്യുമെന്ററി ഒരു നൈതിക പ്രശ്‌നം ഉയര്‍ത്തുന്നുണ്ട്. ഞാന്‍ എന്നോടു തന്നെ ചോദിച്ചു. എത്ര പത്രപ്രവര്‍ത്തകര്‍ കഴുകനെ ഓടിച്ചിട്ട് ആ കുഞ്ഞിനെ സഹായിക്കും ? എത്ര പേര്‍ ഫോട്ടോ എടുക്കും? ” കരണ്‍ സിങ്ങ് ത്യാഗി എഴുതുന്നു
എസ്സേയ്‌സ്/കരണ്‍ സിങ്ങ് ത്യാഗി
മൊഴിമാറ്റം/ഷഫീക്ക്
ദക്ഷിണാഫ്രിക്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റായ കെവിന്‍ കാര്‍ട്ടറിന്റെ ആത്മഹത്യയെ കുറിച്ചുള്ള അമേരിക്കന്‍ ഡോക്യുമെന്ററി “” The Death Of Kevin Carter ;Casualty Of The Bong Bong Club””, 2010 ല്‍ ഞാന്‍ പഠിച്ച ലോ സ്‌കൂളില്‍ വെച്ച് നടന്ന ചലച്ചിത്രോത്സവത്തില്‍ കണ്ടത് ഓര്‍ക്കുന്നു. യുദ്ധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ മാന്ദ്യകാലത്ത് അദ്ദേഹത്തിന് സാക്ഷിയാകേണ്ടി വന്ന കൂട്ടമരണങ്ങള്‍ അദ്ദേഹത്തിലുണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങളുടെ കഥ പറയുന്നതായിരുന്നു അക്കാദമി അവാര്‍ഡിന് വരെ പരിഗണിച്ച ഈ ഡോക്യുമെന്ററി.
[]
1993 ല്‍ കാര്‍ട്ടര്‍ സുഡാനിലേക്ക് ഒരു യാത്രപോകുന്നു. ആഹാരമില്ലാതെ ജലാംശംപോലും നഷ്ടപ്പെട്ട് ഒരു കുഞ്ഞുപെണ്‍കുട്ടി തറയില്‍ നടുവളഞ്ഞിരിക്കുന്നത് അദ്ദേഹം കണ്ടു. സമീപത്ത് ഒരു കഴുകനും. അദ്ദേഹം കാത്തിരുന്നു. കഴുകനെ ശല്യപ്പെടുത്താതെ. തന്റെ ചിത്രത്തിന്, ഫ്രെയിമിന്, ഷോട്ടിന് അനുയോജ്യമായ വിധം കഴുകന്‍ സമീപത്തേക്ക് എത്തുന്നതുവരെ. ഏകദേശം 20 മിനുട്ട്.
1994 ല്‍ ആ ചിത്രം അദ്ദേഹത്തിന് പുലിസ്റ്റര്‍ പുരസ്‌കാരം നേടിക്കൊടുത്തു. ഒരു കോണ്‍ഫറന്‍സില്‍ വെച്ച് ആ കുഞ്ഞിന് എന്തുസംഭവിച്ചെന്ന ചോദ്യം അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നു. അദ്ദേഹത്തിനത് അറിയിയുമായിരുന്നില്ല. ആ കുഞ്ഞിനെ രക്ഷിക്കാന്‍ അദ്ദേഹം ഒന്നും ചെയ്തിരുന്നില്ലേ? ഇല്ല. കുട്ടിയെ രക്ഷിക്കാതെ കേവലം രംഗം മാത്രം ചിത്രീകരിച്ച കാര്‍ട്ടറിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നു. രണ്ടുവര്‍ഷം കടന്നുപോയി. സംഭവം കെവിനെ കഠിനമായി അലട്ടി. അദ്ദേഹം ആത്മഹത്യ ചെയ്തു.
അസം മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം പേര്‍ ഗുവാഹത്തി പത്രപ്രവര്‍ത്തകന്റെ നൈതിക ഉത്തരവാദിത്തത്തെപറ്റി അഭിപ്രായപ്പെട്ടപ്പോള്‍ മറ്റുചിലര്‍ വിഷയത്തില്‍ വളരെയധികം സംശയത്തോടെയുള്ള നിലപാടാണ് കൈക്കൊണ്ടത്. ഒരു പത്രപ്രവര്‍ത്തകന്റെ ജോലി സ്‌റ്റോറി റിപ്പോര്‍ട്ട് ചെയ്യുകയാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ഇന്ത്യയിലെ പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് ആയ രഘു റായ് ഗുവാഹത്തി പത്രപ്രവര്‍ത്തകന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുകയുണ്ടായി. സംഭവങ്ങള്‍ എത്രതന്നെ അരോചകവുമായിക്കൊള്ളട്ടെ പ്രഫഷണലായി കാര്യങ്ങളെ കാണുമ്പോള്‍ പത്രപ്രവര്‍ത്തകര്‍ അവ ചിത്രീകരിക്കുകയാണ് വേണ്ടത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ര
സമയം വളരെ ചുരുങ്ങിയതാണ്
രഘുറായിയുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് ശക്തമായ വാദഗതികള്‍ ഉണ്ടായി. ഒരുപക്ഷേ ദൈനംദിന ജീവിതത്തിന്റെതായ നൈതിക കാര്‍ക്കശ്യങ്ങളോടും വൈകിരികതകളോടും നിര്‍വികാരപരമായി ഒരു നിശ്ചിത അകലവും ഉപേക്ഷയും പത്രപ്രവര്‍ത്തനത്തിന് ആവശ്യമാണ്. മാത്രവുമല്ല വളരെ ചെറിയ സമയത്തിനുള്ളില്‍ ദ്രുതഗതിയിലുള്ള ചിന്തയും പ്രവര്‍ത്തനവും പലപ്പോഴും പത്രപ്രവര്‍ത്തനം ആവശ്യപ്പെടുന്നുമുണ്ട്. ആഴത്തിലുള്ള പ്രതിഫലനമാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ നടക്കുന്നത്.
പുലിസ്റ്റര്‍ സമ്മാനം നേടിയ ദക്ഷിണാഫ്രിക്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്. ബാങ്ങ് ബാങ്ങ് ക്ലബിലെ അംഗമായിരുന്നു കാര്‍ട്ടര്‍. വര്‍ണ്ണവെറി ശക്തമായിരുന്ന ദക്ഷിണാഫ്രിക്കയില്‍ 1960 സെപ്റ്റംബര്‍ 13ന് ജനനം. 1980ല്‍ പട്ടാളത്തില്‍ ജോലി. 1983 മുതല്‍ ഫോട്ടോഗ്രാഫറായി അറിയപ്പെടാന്‍ തുടങ്ങി. 1984ല്‍ വര്‍ണവെറി ചിത്രീകരിക്കാനായി ജോഹന്നാസ് ബര്‍ഗ്ഗി സ്റ്റാറില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നക്‌ലേയിസിങ്ങ് എന്നറിയപ്പെടുന്ന പരസ്യമായ മനുഷ്യ ഹത്യയെ ചിത്രീകരിച്ചുകൊണ്ട് പരസ്യമായി നടക്കുന്ന മനുഷ്യഹത്യ ചിത്രീകരിച്ച ആദ്യ ഫോട്ടോഗ്രാഫറും കെവിന്‍ കാര്‍ട്ടറാണ്. 1993ല്‍ സുഡാനിലേക്ക് യാത്ര പോയി. അവിടെ വെച്ച് അദ്ദേഹത്തിന് പുലിസ്റ്റര്‍ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമെടുത്തു. 1994ല്‍ പുലിസ്റ്റര്‍ പ്രൈസ് നേടി. ചിത്രത്തെ തുടര്‍ന്ന് വന്ന വിമര്‍ശനം കാര്‍ട്ടിനെ മാനസിക സംഘര്‍ഷത്തിലകപ്പെടുത്തി. 1994 ജൂലൈ 27ന് അദ്ദേഹം ആത്മഹത്യ ചെയ്തു. |
ഭീകരവും നിരാശാജനകവുമായ രംഗങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ആ പെണ്‍കുട്ടിയുടെ വീഡിയോദൃശ്യം എടുത്തുകൊണ്ട് ആ പത്രപ്രവര്‍ത്തകന്‍ ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥയെക്കുറിച്ചുള്ള ഒരുവലിയ നിലപാടാണ് മുന്നോട്ടുവെച്ചത്.
അപ്പോള്‍ ഗുവാഹത്തിയിലെ പത്രപ്രവര്‍ത്തകനെതിരെയുള്ള കലാപം നമ്മോട് എന്താണ് പറയുന്നത്? അപകടത്തില്‍ നിന്നും വളരെയകന്ന് സ്വന്തം മുറികളിലിരുന്നുകൊണ്ട് പ്രതാപം കാണിക്കുന്ന ആള്‍ക്കാരുടെ വിഷയമാണോ ഇത്? അതുപോലെത്തന്നെ പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള തങ്ങളുടെ അവബോധവും സങ്കല്‍പങ്ങളും വിശ്വാസങ്ങളും വിശദമാക്കത്തക്കവിധം ഈ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായം പറയേണ്ടതല്ലേ?
അടിസ്ഥാനപരമായ ഒരു തലത്തില്‍ നിന്നുകൊണ്ട് ഈ സംഭവങ്ങളൊക്കെയും ഒരു വലിയ ചോദ്യം ഉയര്‍ത്തുന്നു, ഒരു സ്‌റ്റോറി ചെയ്യുന്നതിനു പിന്നിലെ ചേതോവികാരത്തെ കുറിച്ച്. ഞാനൊരു പത്രപ്രവര്‍ത്തകനല്ലെങ്കിലും ആദര്‍ശപരമായൊരു അഭിപ്രായം ഉന്നയിക്കട്ടെ, യഥാര്‍ത്ഥത്തില്‍ ഒരു കാര്യം സംഭവിച്ചതെങ്ങനെയാണെന്ന് വിവരിക്കുന്നതിനെക്കാള്‍ ഒരു പത്രപ്രവര്‍ത്തകനുണ്ടായിരിക്കേണ്ട പ്രചോദനം അക്കാര്യം വളരെ ആഴത്തില്‍ പറയണമെന്ന ആഗ്രഹമായിരിക്കണം. വസ്തുതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കേണ്ടുന്ന ചാലകശക്തി, പ്രശ്‌നത്തിനു നിധാനമായ ആഴത്തിലുള്ള കാരണങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാവണം.
ഇ
ഇത്തരമൊരു പ്രചോദനത്തിനോടൊപ്പം പെണ്‍കുട്ടിയുടെ സ്വകാര്യ വേദനകളും ദൗര്‍ബല്യവും നിരാശയും അവളുടെ സമ്മതമില്ലാതെ, അവളോട് യാതൊരുവിധ ദയയുമില്ലാതെ കാഴ്ച്ചക്കാര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന രീതി ഈ വിഷയത്തില്‍ ഉണ്ടായിരുന്നോ? ദുരന്തത്തെ അപലപിക്കുമ്പോള്‍ തന്നെ മറ്റുള്ളവരുടെ ദുരന്തങ്ങളോടുള്ള ഭയാനകമായ ആകാംക്ഷയും വൃത്തികെട്ട ആനന്ദവും nഗുവഹാത്തി വീഡിയോയുടെ പ്രചോദകമായി കാണുന്നുണ്ട്. അവിടെയാണ് പ്രശ്‌നം. വാസ്തവത്തില്‍ അത്തരം ചിത്രീകരണം മാധ്യമങ്ങളില്‍ സാധാരണമാണ്. വിമാനാപകടത്തില്‍ സുഹൃത്തുക്കളും രക്ഷകര്‍ത്താക്കളും മരിച്ചുപോയ ഒരാളോട് “ഇപ്പോള്‍ താങ്കള്‍ക്ക് എന്താണ് ഫീല്‍ ചെയ്യുന്നത്” എന്ന് ചോദിച്ച പത്രപ്രവര്‍ത്തകരെ കണ്ടിട്ടുള്ളവരാണ് നമ്മള്‍.
ശരിയെ കുറിച്ച്
മിക്ക പത്രപ്രവര്‍ത്തകരും കരുതുന്നത് തങ്ങളുടെ ധര്‍മമെന്നത് ഏതെങ്കിലും സംഭവം ഉണ്ടായാല്‍ അത് ചിത്രീകരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുകയെന്നതാണെന്നാണ്. എന്നിരുന്നാലും പത്രപ്രവര്‍ത്തനത്തിന്റെ പ്രൊഫഷണലിസം നൈതിക ഉത്തരവാദിത്വങ്ങളില്‍ നിന്നും അകന്ന് നില്‍ക്കേണ്ട ഒന്നല്ല. നന്മ, നൈതികത, തൊഴില്‍പരമായ ദൗത്യം എന്നിവയെ പറ്റി ഔക്‌ലേയും കോക്കിങ്ങും അഭിപ്രായപ്പെടുന്നത്, “ശരിയേക്കാള്‍ പ്രഥമം നന്മ”യാണെന്നാണ് ( Oakley, J. & Cocking, D. (2001), Virtue ethics and professional roles). നന്മയെക്കുറിച്ചുള്ള ചില സങ്കല്‍പങ്ങളില്‍ ഏതാണോ മൂല്യവത്തായത് അതാണ് ശരിയുടെയും അടിസ്ഥാനം. അതുകൊണ്ടുതന്നെ നന്മയില്‍ നിന്നും ഉരുത്തിരിഞ്ഞുവരുന്ന ഒന്നാണ് ശരി എന്നു പറയുന്നത്.
ഗുവഹാത്തി സംഭവം: ജന്മദിനപാര്‍ട്ടിക്കു പോയി മടങ്ങുകയായിരുന്ന 17 കാരിയെ 20 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചുഗുവാഹത്തി സംഭവം: അഞ്ചു പേര്‍ കൂടി അറസ്റ്റില്‍ |
ഗുവഹാത്തി വിഷയത്തില്‍ ഉണ്ടായ പ്രതികരണങ്ങളില്‍ ഒരു ഭാഗം മാത്രമാണ് കുറ്റവാളികളെയും അതുപോലെ തന്നെ പെണ്‍കുട്ടിയെ നേരിട്ട് രക്ഷിക്കുകയോ എത്രയും വേഗം പോലീസിനെ അറിയിക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളു. ഞാനടക്കമുള്ള മാധ്യമ നിരൂപകരൊക്കെത്തന്നെ മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങളെ ഉപരിപ്ലവമായി മാത്രം മനസ്സിലാക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. അതുകൊണ്ടുതന്നെ മാധ്യമ വിമര്‍ശനവും നൈതിക സംവാദവും സങ്കീര്‍ണ വിഷയങ്ങളെയും പ്രശ്‌നങ്ങളെയും വൈരുദ്ധ്യത്തിലാഴ്ത്താറുണ്ട്. എന്നാല്‍ വിമര്‍ശനാത്മക പ്രതികരണങ്ങളില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന വസ്തുതകളെയോ ലക്ഷ്യങ്ങളെയോ നിരാകരിക്കുന്നില്ല. തീര്‍ച്ചയായും വസ്തുതകള്‍ എപ്രകാരമാണോ സംഭവിക്കുന്നത് അപ്രകാരം തന്നെ ചിത്രീകരിക്കേണ്ടതും റിപോര്‍ട്ട് ചെയ്യേണ്ടതും പത്രപ്രവര്‍ത്തരുടെ ജോലി തന്നെയാണ്. എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ തന്നെ മനുഷ്യരെന്ന നിലയില്‍ തങ്ങളുടെ മൂലധനം എന്താണ്? അതുപോലെ പത്രപ്രവര്‍ത്തകര്‍ എന്തു ചെയ്യുന്നു എന്നതിനെക്കാള്‍ ഉള്ളിന്റെയുള്ളില്‍ അവര്‍ എന്താണ് എന്ന് നിര്‍വ്വചിക്കേണ്ടതില്ലേ? എന്നീ സുപ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ ചോര്‍ന്നു പോകാതിരിക്കേണ്ടതുണ്ട്.
ഇതേ ചോദ്യങ്ങളെ മല്ലിട്ടുകൊണ്ടാണ് കെവിന്‍ കാര്‍ട്ടറും അന്ത്യം വരിച്ചത്.
(പാരീസിലെ ഒരു അന്തര്‍ദേശീയ നിയമ സ്ഥാപനത്തിലെ അറ്റേര്‍ണിയാണ് ലേഖകന്‍)
കടപ്പാട്: ഹിന്ദു ദിനപത്രം