നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷ പാതവും കുടുംബ വാഴ്ചയും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നു. നടന്‍ ഷാരൂഖ് ഖാനും ആലിയ ഭട്ടും ഒരുമിച്ചഭിനയിച്ച് ഡിയര്‍ സിന്ദഗി എന്ന ചിത്രത്തെ ചുറ്റി പറ്റിയാണ് ഇപ്പോള്‍ വിവാദം ഉടലെടുത്തിരിക്കുന്നത്.
ചിത്രത്തിലെ ആലിയയുടെ കഥാപാത്രവും പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ കഥാപാത്രത്തിനായി സംവിധായിക ഗൗരി ഷിന്റെ ആദ്യം പരിഗണിച്ചിരുന്നത് ആലിയയെ ആയിരുന്നില്ല.
മുന്‍പൊരിക്കല്‍ ഫിലിം ജേര്‍ണലിസ്റ്റ് രാജീവ് മസന്ദ് ഇക്കാര്യത്തെ പറ്റി ചോദിച്ചപ്പോള്‍ ആലിയ ഇക്കാര്യം സമ്മതിച്ചിട്ടുമുണ്ട്. ഡിയര്‍ സിന്ദഗി മറ്റൊരു നടിയെ വെച്ച് ചെയ്യാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ കരണ്‍ ജോഹറും ഷാരൂഖ് ഖാനും ആലിയയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാന്‍ സംവിധായികയെ നിര്‍ബന്ധിച്ചതായി കേട്ടിരുന്നെന്നുമാണ് രാജീവ് മസന്ദ് ഇക്കാര്യം ചോദിച്ചത്. ആലിയ വളരെ ചെറുപ്പമാണെന്നായിരുന്നു സംവിധായിക ഗൗരി ഷിന്‍ഡേയുടെ ആശങ്ക.
ചിത്രത്തിനായി മറ്റൊരു നടിയെ ആണ് പരിഗണിച്ചിരുന്നതെന്നും എന്നാല്‍ ഷാരൂഖും കരണും സംവിധായികയുമായി ഇതേ പറ്റി സംസാരിച്ചതായി തനിക്കറിയില്ലെന്നുമാണ് ആലിയ ഉത്തരം നല്‍കിയത്. പഴയ അഭിമുഖം ട്വിറ്ററില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. ആലിയക്ക് പകരം ആദ്യം തീരുമാനിച്ചിരുന്ന നടി കത്രീന കൈഫ് ആണെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന സംശയം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ