ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു ബ്രാന്‍ഡ് ആണ് ജീത്തു ജോസഫ് ചിത്രം ദൃശ്യം. ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗലാട്ട പ്ലസ് ചാനല്‍ സംഘടിപ്പിച്ച മെഗാ റൗണ്ട് ടേബിളില്‍ ദൃശ്യം ചര്‍ച്ച ചെയ്യപ്പെടുകയാണ്. വിവിധ ഭാഷകളില്‍ നിന്നുമുള്ള സംവിധായകരും അഭിനേതാക്കളുമുള്‍പ്പെടെയുള്ളവരാണ് റൗണ്ട് ടേബിളില്‍ പങ്കെടുത്തത്. ദൃശ്യം പോലെയുള്ള സിനിമകള്‍ ആളുകളെ തിയേറ്ററിലേക്ക് എത്തിക്കുമെന്നാണ് സംവിധായകന്‍ അനുരാഗ് കശ്യപ് പറഞ്ഞത്.
‘ഒന്നെങ്കില്‍ പ്രേക്ഷകന് പുതുമ ഉള്ളത് എന്തെങ്കിലുമായിരിക്കണം. അല്ലെങ്കില്‍ അവര്‍ക്ക് വീണ്ടും കാണാന്‍ തോന്നുന്നതാവണം. അതിന് പ്രേരിപ്പിക്കുന്നത്
സംവിധായകനായിരിക്കാം, ദൃശ്യം പോലെയൊരു സിനിമയായിരിക്കാം. അത് വീണ്ടും ആളുകള്‍ക്ക് കാണാന്‍ തോന്നും. ദൃശ്യം ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്യപ്പെട്ടു. അതിന് 200 മില്യണ്‍ ഡോളറാണ് കളക്ഷന്‍ ലഭിച്ചത്,’ അനുരാഗ് കശ്യപ് പറഞ്ഞു.
ദൃശ്യത്തിന്റെ ബ്രാന്റ് വാല്യു വളരെ ശക്തമാണ്. രണ്ടാം ഭാഗത്തിന്റെ ഹിന്ദി റീമേക്കിന് ഇത്ര വലിയ ഓപ്പണിങ് ലഭിക്കുന്നതിനുള്ള കാരണവും അതാണ്. അത് കാണാതിരിക്കാനാവില്ല. നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റും. അത് ആ എഴുത്തിന്റെ മികവാണ് കാണിക്കുന്നത്, എന്നാണ് സംവിധായകന്‍ കരണ്‍ ജോഹര്‍ പറഞ്ഞത്.