കരമന സ്വത്ത് തട്ടിപ്പ് കേസില്‍ വില്‍പ്പത്രം വ്യാജമെന്ന് സ്ഥിരീകരിച്ച് സാക്ഷി;വില്‍പ്പത്രമാണെന്ന് അറിയാതെയാണ് ഒപ്പിട്ടതെന്ന് വെളിപ്പെടുത്തല്‍
Crime
കരമന സ്വത്ത് തട്ടിപ്പ് കേസില്‍ വില്‍പ്പത്രം വ്യാജമെന്ന് സ്ഥിരീകരിച്ച് സാക്ഷി;വില്‍പ്പത്രമാണെന്ന് അറിയാതെയാണ് ഒപ്പിട്ടതെന്ന് വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th October 2019, 5:43 pm

തിരുവനന്തപുരം: കരമന സ്വത്ത് തട്ടിപ്പ് കേസില്‍ വില്‍പ്പത്രം വ്യാജമെന്ന് സ്ഥിരീകരിച്ച് സാക്ഷി ലീല. മനോരമ ന്യൂസിനോടാണ് വീട്ടു ജോലിക്കാരിയായ ലീല ഇക്കാര്യം വെളിപ്പെടുത്തിയത്.

വില്‍പ്പത്രമാണെന്ന് അറിയാതെയാണ് ഒപ്പിട്ടതെന്ന് ലീല പറഞ്ഞു.വെള്ളപേപ്പറില്‍ ഒപ്പിട്ടു നല്‍കുകയായിരുന്നു. വില്‍പ്പത്രം തയ്യാറാക്കിയത് വീട്ടുടമ ജയമാധവന്‍ ജീവിച്ചിരിക്കെയാണെന്നും ജയമാധവന് അപകടം പറ്റിയെന്ന് വിളിച്ചറിയിച്ചത് കാര്യസ്ഥന്‍ രവീന്ദ്രനാണെന്നും ലീല പറഞ്ഞു.

ആശുപത്രിയിയില്‍ എത്തിച്ചപ്പോള്‍ അരമണിക്കൂര്‍ മുമ്പ് ജയമാധവന്‍ മരിച്ചതായി പറഞ്ഞുവെന്നും ലീല വെളിപ്പെടുത്തി.

എന്നാല്‍ കരമന സ്വത്ത് തട്ടിപ്പില്‍ വിശദീകരണുമായി ആരോപണ വിധേയനായ രവീന്ദ്രന്‍ നായര്‍ രംഗത്തെത്തിയിട്ടുണ്ട്. ജയമാധവന്റെ മരണത്തിനു പിന്നില്‍ ദുരൂഹതയില്ലെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നുവെന്നും രവീന്ദ്രന്‍ നായര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വത്തുക്കള്‍ ജയമാധവന്‍ സ്വന്തം ഇഷ്ടപ്രകാരം എഴുതി നല്‍കിയതാണെന്നും രവീന്ദ്രന്‍ പറഞ്ഞു.

ജയമാധവനെ പരിചരിച്ചത് താനാണെന്നും ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ലെന്നും രവീന്ദ്രന്‍ മനോരമന്യൂസിനോട് വെളിപ്പെടുത്തി.പരാതിക്ക് പിന്നില്‍ ഗുണ്ടാപ്പിരിവാണെന്നും രവീന്ദ്രന്‍ ആരോപിക്കുന്നു

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ