കരമനയിലെ മരണത്തില്‍ ദുരൂഹതയെന്ന് ലോക്‌നാഥ് ബെഹ്‌റ; കൂടത്തായി മോഡല്‍ എന്നു പറയാനാവില്ല
Kerala News
കരമനയിലെ മരണത്തില്‍ ദുരൂഹതയെന്ന് ലോക്‌നാഥ് ബെഹ്‌റ; കൂടത്തായി മോഡല്‍ എന്നു പറയാനാവില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th October 2019, 12:13 pm

തിരുവനന്തപുരം: കരമനയിലെ ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. എന്നാല്‍ കൂടത്തായി മോഡല്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

കരമന സ്വദേശി ജയന്‍ മാധവന്റെ കുടുംബത്തിലെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ജയന്‍ മാധവന്റെ ബന്ധുവാണ് കരമന പൊലീസില്‍ പരാതി നല്‍കിയത്. മരണത്തിന് ശേഷം വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സ്വത്ത് തട്ടിയെടുത്തെന്ന പരാതിയില്‍ കരമന പൊലീസ് കേസെടുത്തിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. ജയന്‍ മാധവന്റെ മരണവും കേസെടുത്ത് അന്വേഷിക്കുമെന്ന് കരമന പൊലീസ് പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ