| Sunday, 27th October 2019, 11:24 am

കരമന കേസ് : പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ഇനി വേണ്ടത് ശാസ്ത്രീയ പരിശോധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കരമനയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ജയമാധവന്‍ നായരുടെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് . മരണ കാരണം വ്യക്തമാക്കാതെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികതയില്ലെന്നും മരണകാരണമറിയാന്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നെറ്റിയില്‍ ക്ഷതവും കയ്യിലും കാലിലും മൂക്കിലും ചെറിയ മുറിവുകളുമുണ്ട്. ആന്തരാവയവങ്ങള്‍ സാധാരണ നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കരമനയിലെ കുടുംബത്തിലെ ഏഴുപേരുടെ മരണത്തിലും സ്വത്ത് കൈമാറ്റത്തിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുവായ പ്രസന്ന പരാതി നല്‍കിയിരുന്നു.

കൂടത്തില്‍ കുടുംബത്തിലെ ഏഴുപേരാണ് 2000-2017കാലയളവില്‍ മരിച്ചത്. ഇവരുടെ മരണ ശേഷം സ്വത്തുക്കള്‍ രക്തബന്ധമില്ലാത്ത രണ്ടുപേരുടെ പേരിലേക്ക് മാറ്റിയതായി ഇവര്‍ പരാതിയില്‍ പറഞ്ഞിരുന്നു.

മരണത്തില്‍ ദുരൂഹതയില്ലെന്നും സ്വത്തുക്കള്‍ ഇഷ്ടപ്രകാരം എഴുതിത്തന്നതാണെന്നും ആരോപണ വിധേയനായ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരും മുന്‍ കാര്യസ്ഥന്‍ സഹദേവനും പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more