തിരുവനന്തപുരം:കരമന സ്വത്ത് തട്ടിപ്പില്‍ വിശദീകരണുമായി ആരോപണ വിധേയനായ രവീന്ദ്രന്‍ നായര്‍. ജയമാധവന്റെ മരണത്തിനു പിന്നില്‍ ദുരൂഹതയില്ലെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നുവെന്നും രവീന്ദ്രന്‍ നായര്‍ പറഞ്ഞു. സ്വത്തുക്കള്‍ ജയമാധവന്‍ സ്വന്തം ഇഷ്ടപ്രകാരം എഴുതി നല്‍കിയതാണെന്നും രവീന്ദ്രന്‍ വെളിപ്പെടുത്ത .
ജയമാധവനെ പരിചരിച്ചത് താനാണെന്നും ബന്ധുക്കള്‍ ആരും ഉണ്ടായിരുന്നില്ലെന്നും രവീന്ദ്രന്‍ മനോരമന്യൂസിനോട് വെളിപ്പെടുത്തി.പരാതിക്ക് പിന്നില്‍ ഗുണ്ടാപ്പിരിവാണെന്നും രവീന്ദ്രന്‍ ആരോപിക്കുന്നു.
കരമനയിലെ ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നേരത്തെ പറഞ്ഞിരുന്നു.എന്നാല്‍ കൂടത്തായി മോഡല്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കരമന സ്വദേശി ജയന്‍ മാധവന്റെ കുടുംബത്തിലെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ജയന്‍ മാധവന്റെ ബന്ധുവാണ് കരമന പൊലീസില്‍ പരാതി നല്‍കിയത്. മരണത്തിന് ശേഷം വ്യാജ രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുത്തെന്നും ഇദ്ദേഹം ആരോപിച്ചിരുന്നു.
സ്വത്ത് തട്ടിയെടുത്തെന്ന പരാതിയില്‍ കരമന പൊലീസ് കേസെടുത്തിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. ജയന്‍ മാധവന്റെ മരണവും കേസെടുത്ത് അന്വേഷിക്കുമെന്ന് കരമന പൊലീസ് പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ