പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലാഹോര്‍ ഖലന്ദേര്‍സിന് എതിരെ കറാച്ചി കിങ്‌സിന് രണ്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടിയ കറാച്ചി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലാഹോര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കറാച്ചി നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ജയലക്ഷ്യം മറികടക്കുകയായിരുന്നു.
മറുപടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കറാച്ചി തുടക്കത്തിലെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി സമ്മര്‍ദത്തിലായിരുന്നു. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് 10 റണ്‍സിനും മുഹമ്മദ് അഖ്‌ലാഖ് ഏഴ് റണ്‍സും ജെയിംസ് വിന്‍സ് എട്ട് റണ്‍സിനുമാണ് പുറത്തായത്. ശേഷം ഷോയിബ് മാലിക് 39 റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് നവാസ് 15 റണ്‍സ് നേടി.
എന്നാല്‍ മധ്യനിരയില്‍ അര്‍ധ സെഞ്ച്വറി നേടി പിടിച്ചുനിന്നത് വെസ്റ്റ് ഇന്‍ഡീസ് താരം കിറോണ്‍ പൊള്ളാഡ് ആണ്. മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. 33 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും അഞ്ച് സിക്‌സറുകളും അടക്കം 58 റണ്‍സ് ആണ് താരം നേടിയത്. 175.76 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ബാറ്റില്‍ മാത്രമല്ലായിരുന്നു താരം കഴിവ് തെളിയിച്ചത് ഫീല്‍ഡിങ്ങിലും മികച്ച പ്രകടനം നടത്തി ഏവരെയും അതിശയിപ്പിക്കുകയാണ് പൊള്ളാഡ്. ലാഹോര്‍ ബാറ്റ് ചെയ്യുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇരിക്കെ ക്രീസില്‍ നിന്ന് ജഹന്താദ് ഖാന്‍ ഹംസയെ ഒരു തകര്‍പ്പന്‍ സിക്‌സറിന് ശ്രമിച്ചിരുന്നു. എന്നാല്‍ അതിവിദഗ്ധമായി പൊള്ളാഡ് ബൗണ്ടറി ലൈനില്‍ നിന്ന് ചാടി പന്ത് സേവ് ചെയ്തു ഗ്രൗണ്ടില്‍ നിന്ന് ക്യാച്ച് എടുത്ത് അതിശയിപ്പിക്കുകയായിരുന്നു. താരത്തിന്റെ ക്യാച്ച് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. മിര്‍ ഹംസക്കും ഹസന്‍ അലിക്കും തബ്രായിസ് ഷംസിക്കും രണ്ട് വിക്കറ്റുകള്‍ വീതം നേടാനായി.
ലാഹോറിന്റെ ബാറ്റിങ്ങില്‍ ഷഹിബ്‌സാദ് ഇതില്‍നിന്ന് നാലു സിക്‌സറുകളും നാല് ബൗണ്ടറികളും ഉള്‍പ്പെടെ 72 റണ്‍സ് എടുത്ത് പുറത്താകാതെ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ഫര്‍ഹാന് പുറമേ റാസി വാണ്ടര്‍ ഡസന്‍ 26 റണ്‍സും ഷായി ഹോപ് 21 റണ്‍സ് ജോര്‍ജ് ലിണ്ടി 26 റണ്‍സ് നേടിയിരുന്നു.
കറാച്ചി ബൗളിങ് നിരയില്‍ ഷഹീന്‍ അഫ്രിദി, ജഹന്താദ് ഖാന്‍, ഹാരിസ് റൗഫ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സമന്‍ ഖാനും അഹ്‌സന്‍ ബാട്ടിയും രണ്ടു വിക്കറ്റ് നേടി.
Content highlight: Karachi Kings beat Lahore Qalandars by two wickets