Advertisement
national news
മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേനയുടെ ഭീഷണിക്ക് മാസങ്ങള്‍ക്ക് പിന്നാലെ കറാച്ചി ബേക്കറി അടച്ചുപൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 04, 09:17 am
Thursday, 4th March 2021, 2:47 pm

മുംബൈ: മഹാരാഷ്ട്രയിലെ ബാന്ദ്രയിലെ പേരുകേട്ട സ്ഥാപനമായ കറാച്ചി ബേക്കറി അടച്ചു. കറാച്ചി ഹോട്ടല്‍ പൂട്ടിച്ചത് തങ്ങളാണെന്ന് മഹാരാഷ്ട്രാ നവനിര്‍മാണ്‍സേന അവകാശപ്പെട്ടു. കറാച്ചി എന്നപാകിസ്താന്‍ പേരിനെതിരെ ഉയര്‍ന്ന കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് കറാച്ചി ബേക്കറി പൂട്ടിയതെന്ന് നവനിര്‍മാണ്‍സേന വൈസ് പ്രസിഡന്റ് ഹാജി സെയ്ഫ് ഷെയ്ക്ക് പറഞ്ഞു.

2020 നവംബറില്‍ എം.എന്‍.എസ് വൈസ് പ്രസിഡന്റ് ഹാജി സെയ്ഫ് ഷെയ്ഖ് കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് കറാച്ചി ബേക്കറി മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കറാച്ചി എന്ന പേര് ദേശവിരുദ്ധമാണെന്നായിരുന്നു നവനിര്‍മാണ സേന പറഞ്ഞത്.

സ്വാതന്ത്ര്യത്തിനു ശേഷം കറാച്ചിയില്‍ നിന്ന് അതിര്‍ത്തികടന്നുവന്ന സിന്ധ് കുടിയേറ്റക്കാരാണ് ഹോട്ടല്‍ സ്ഥാപിച്ചത്.

നവനിര്‍മാണ്‍ സേനയുടെ പ്രതിഷേധം കൊണ്ടല്ല തങ്ങള്‍ സ്ഥാപനം പൂട്ടിയതെന്ന് കറാച്ചി ബേക്കറിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Karachi Bakery closes months after MNS threat to change name