| Tuesday, 18th February 2020, 7:45 pm

ഏറ്റുമുട്ടലില്‍ വിജയിക്കുക റോഷനോ ശ്രീനാഥ് ഭാസിയോ? കപ്പേള ട്രെയിലര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അന്ന ബെന്‍ നായികയാവുന്ന പുതിയ ചിത്രം കപ്പേളയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഗ്രാമീണ പശ്ചാത്തലത്തില്‍ നടക്കുന്ന ചിത്രമാണ് ക്‌പ്പേള എന്ന് ട്രെയിലര്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള.അന്ന ബെന്നിന് പുറമെ റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, തന്‍വി റാം, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more