ലിയോക്ക് ശേഷം മാത്യു ബേസിലിനൊപ്പം 'കപ്പ്' എന്ന ചിത്രത്തിൽ; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ
Film News
ലിയോക്ക് ശേഷം മാത്യു ബേസിലിനൊപ്പം 'കപ്പ്' എന്ന ചിത്രത്തിൽ; ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th November 2023, 9:06 pm

മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ മലയാളിയുടെ ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ബേസിൽ ജോസഫ്. സംവിധാനത്തിൽ എന്ന പോലെ അഭിനയത്തിലും മിന്നും പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. അതേസമയം ചുരുങ്ങിയ കാലയളവിനുള്ളിൽ ലിയോ എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരിടം സൃഷ്‌ടിച്ച നടനാണ് മാത്യു തോമസ്.

മാത്യു തോമസ്, ബേസിൽ ജോസഫ്, നമിത പ്രമോദ്, ഗുരു സോമസുന്ദരം, അനിഖ സുരേന്ദ്രൻ, ജൂഡ് ആന്തണി ജോസഫ്, ആനന്ദ് റോഷൻ, കാർത്തിക് വിഷ്ണു തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന ‘കപ്പ് ‘ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങുകയാണ്. 18 നവംബർ 2023നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നത്.

സഞ്ജു വി. സാമുവലാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിട്ടുള്ളത്. അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ കപ്പ് ‘

Content Highlight: ‘Kapp’ movie’s first look poster releasing tommorrow