| Thursday, 16th January 2020, 9:40 pm

'എല്ലാം സാധാരണ നിലയിലെങ്കില്‍ എന്തുകൊണ്ടാണവര്‍ പ്രതിപക്ഷത്തെ ജമ്മു-കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തത്?':കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു -കശ്മീര്‍ സന്ദര്‍ശിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍.

കേന്ദ്ര പദ്ധതികളെക്കുറിച്ച് അവബോധം നല്‍കാനും ആര്‍ട്ടിക്കിള്‍ 370 എടുത്തുക്കളഞ്ഞതിനെ പറ്റി വിശദീകരിക്കാനും 36 കേന്ദ്രമന്ത്രിമാര്‍ ജമ്മു-കശ്മീര്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതിനെതിരെയാണ് കപില്‍ സിബല്‍ രംഗത്തെത്തിയിരിക്കുന്നത്.

” ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണരീതിയിലാണെന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. കശ്മീരി ജനതയ്ക്ക് മേല്‍ യാതൊന്നും കൊട്ടിവെച്ചിട്ടില്ലെന്നും പറയുന്നു. അങ്ങനെയാണെങ്കില്‍ എന്തിനാണ് ആര്‍ട്ടിക്കിള്‍ 370നെക്കുറിച്ച് സംസാരിക്കാന്‍ മന്ത്രിമാര്‍ അങ്ങോട്ട് പോകേണ്ട കാര്യം” അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

”എല്ലാം സാധാരണഗതിയിലാണെങ്കില്‍ എന്തുകൊണ്ടവര്‍ പ്രതിപക്ഷത്തെ കശ്മീരില്‍ പോകാന്‍ അനുവദിക്കാത്തത്.ആളുകളുമായി ബന്ധപ്പെടാന്‍ അനുവദിക്കാത്തത്”, കപില്‍ സിബല്‍ ചോദിച്ചു.

ജനുവരി 18 മുതല്‍ 25വരെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനാ
ണ് കേന്ദ്രമന്ത്രിമാരുടെ തീരുമാനം. ജമ്മുവില്‍ 51 യോഗങ്ങളും കശ്മീരില്‍ എട്ട് യോഗങ്ങളുമാണ് സംഘടിപ്പിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more