Advertisement
national news
സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി കപില്‍ സിബല്‍ തെരഞ്ഞെടുക്കപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 16, 05:29 pm
Thursday, 16th May 2024, 10:59 pm

ന്യൂ ദല്‍ഹി: സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വിജയിച്ചു.

സിബല്‍ 1066 വോട്ടുകള്‍ നേടിയപ്പോള്‍ അടുത്ത മത്സരാര്‍ത്ഥിയായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രദീപ് റായിക്ക് 689 വോട്ടുകള്‍ ലഭിച്ചു. നിലവിലെ പ്രസിഡന്റായ മുതിര്‍ന്ന അഭിഭാഷകന്‍ ഡോ ആദിഷ് സി അഗര്‍വാല 296 വോട്ടുകള്‍ നേടി. പ്രിയ ഹിംഗോറാണി, ത്രിപുരാരി റേ, നീരജ് ശ്രീവാസ്തവ എന്നിവരായിരുന്നു മറ്റ് മത്സരാര്‍ത്ഥികള്‍.

ഇത് നാലാം തവണയാണ് സിബല്‍ എസ്.സി.ബി.എ പ്രസിഡന്റാകുന്നത്. മുന്‍പ് മൂന്ന് തവണ സിബല്‍ എസ്.സി.ബി.എ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇരുപത്തിമൂന്ന് വര്‍ഷം മുമ്പ് 2001ലാണ് അവസാനമായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 1995-96, 1997-98 കാലഘട്ടങ്ങളില്‍ അദ്ദേഹം പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Content Highlight: Kapil Sibal selected as President of Supreme Court Bar Association