ബി.ജെ.പി ഒറ്റക്കെട്ടായിരുന്നു; കോടതി ഇതിലൊന്നും ഇടപെടുമെന്ന് അവര്‍ പ്രതീക്ഷിച്ചുകാണില്ല; ഫഡനാവിസിന്റെ രാജിയില്‍ പ്രതികരിച്ച് കപില്‍ സിബല്‍
national news
ബി.ജെ.പി ഒറ്റക്കെട്ടായിരുന്നു; കോടതി ഇതിലൊന്നും ഇടപെടുമെന്ന് അവര്‍ പ്രതീക്ഷിച്ചുകാണില്ല; ഫഡനാവിസിന്റെ രാജിയില്‍ പ്രതികരിച്ച് കപില്‍ സിബല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th November 2019, 6:13 pm

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ രാജിയില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഗവര്‍ണര്‍ രണ്ടാഴ്ച സമയമനുവദിച്ചതുകൊണ്ടു തന്നെ അവര്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. കോടതി ഇതിലൊന്നും ഇടപെടുമെന്ന് അവര്‍ പ്രതീക്ഷിച്ചുകാണില്ലെന്ന് കപില്‍ സിബല്‍ പറഞ്ഞു.

‘ഭൂരിപക്ഷമില്ലെന്ന് ബി.ജെ.പിക്ക് അറിയാമായിരുന്നു, എന്നിട്ടും അവര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഗവര്‍ണര്‍ രണ്ടാഴ്ച സമയമനുവദിച്ചതുകൊണ്ടു തന്നെ അവര്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. കോടതി ഇതിലൊന്നും ഇടപെടുമെന്ന് അവര്‍ പ്രതീക്ഷിച്ചുകാണില്ല’- കപില്‍ സിബല്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പരസ്യബാലറ്റിലൂടെ വേണം വിശ്വാസ വോട്ടെടുപ്പ് നടത്തനാനെന്നും മാധ്യമങ്ങള്‍ വോട്ടെടുപ്പ് പരസ്യമായി തത്സമയം സംപ്രേഷണം ചെയ്യണമെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീംകോടതിയുടെ ഉത്തരവ് കനത്ത തിരിച്ചടിയാണ് ബി.ജെ.പിക്ക് നല്‍കിയത്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും രാജിവെച്ചതിനു ശേഷം ബി.ജെ.പിയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഫഡനാവിസ് വ്യക്തമാക്കിയിരുന്നു. തങ്ങള്‍ പ്രതിപക്ഷത്തു തന്നെ ഇരുന്നുകൊള്ളാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സി വേണുഗോപാലും പറഞ്ഞിരുന്നു.