| Sunday, 22nd November 2020, 2:44 pm

കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷമല്ല; വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ശക്തമായ പ്രതിപക്ഷമല്ലെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍ രംഗത്തെത്തിയത്.

ഒന്നര വര്‍ഷമായി അധ്യക്ഷനില്ലാതെ തുടരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതിന് ശേഷം കോണ്‍ഗ്രസിന് അധ്യക്ഷനില്ല.

ഒരു വര്‍ഷത്തോളം നയിക്കാന്‍ ഒരു നേതാവില്ലാതെ ഒരു പാര്‍ട്ടിക്ക് എങ്ങിനെയാണ് പ്രവര്‍ത്തിക്കാന്‍ കഴിയുക. എവിടെയാണ് പോകേണ്ടതെന്ന് അറിയാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

പുതുതായി പുറത്തുവന്ന പോളുകളെല്ലാം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഒരു ഘടകം പോലുമല്ലെന്ന് കാണിക്കുന്നതാണ്. ഗുജറാത്തിലെയും മധ്യപ്രദേശിലെയുമെല്ലാം റിസള്‍ട്ടുകള്‍ ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ളതാണ്.

” ഗുജറാത്തില്‍ എട്ടു സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമായി. അവിടെ 65 ശതമാനം വോട്ടുകളും ബി.ജെ.പിക്കാണ് പോയത്. മധ്യപ്രദേശിലും കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകള്‍ പോലും ഉപതെരഞ്ഞെടുപ്പില്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനായില്ല. ബി.ജെ.പിയുമായി നേര്‍ക്കു നേര്‍ പോരാട്ടം വരുമ്പോള്‍ കോണ്‍ഗ്രസ് ശക്തരല്ല. ചില കാര്യങ്ങള്‍ ശരിയായല്ല പോകുന്നത്. ഇത് തിരുത്തേണ്ടതുണ്ട്”, കപില്‍ സിബല്‍ പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി കപില്‍ സിബല്‍ രംഗത്തു വന്നിരുന്നു.

നേരത്തെ കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളില്‍ പ്രധാനിയായിരുന്നു കപില്‍ സിബല്‍. കപില്‍ സിബലിന്റെ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചത്.

നേരത്തെ ഇന്ത്യാ ടുഡേ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ രാജ്യത്തെ മുന്നോട്ടുനയിക്കുന്നത് രാഷ്ട്രീയ സ്വേച്ഛാധിപതികളും സാമ്പത്തിക പ്രഭുക്കന്മാരുമാണ്, പോരാട്ടം അവര്‍ക്കെതിരെയാണ്.

മുഴുവന്‍ പ്രതിപക്ഷവും നശിപ്പിക്കപ്പെടുന്നു, അതിനാലാണ് കോണ്‍ഗ്രസ് പാര്‍ട്ടി മുന്നോട്ടുള്ള വഴിയില്‍ ഒരു സംഭാഷണമെങ്കിലും ആരംഭിക്കേണ്ടത് എന്ന്് കപില്‍ സിബല്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kapil Sibal Repeats criticism over congress

We use cookies to give you the best possible experience. Learn more