ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പിയുടെ പ്രധാന ആയുധം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. എന്നാല്‍ പാക്കിസ്താന്റെ അഭിഭാജ്യ ഘടകത്തെ അതില്‍ നിന്ന് വേര്‍തിരിച്ചത് കോണ്‍ഗ്രസ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് പറയണമെന്നും കപില്‍ സിബല്‍ പറഞ്ഞു.
‘മോദി ജി ആര്‍ട്ടിക്കിള്‍ 370 നെക്കുറിച്ച് മാത്രമെ ഓര്‍ക്കുന്നുള്ളു. പാക്കിസ്താന്‍ എപ്പോള്‍ പിളര്‍ന്നു, ആര് അത് ചെയതു എന്നതിനെക്കുറിച്ച് അദ്ദേഹം ഓര്‍ക്കുന്നില്ല. അത് ഞങ്ങളാണ് കോണ്‍ഗ്രസ്, പാക്കിസ്താന്റെ അഭിഭാജ്യ ഘടകത്തെ അതില്‍ നിന്നും വിഭജിച്ചത്. അപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു മോദി? ‘കപില്‍ സിബല്‍ പറഞ്ഞു.
‘പാക്കിസ്താന്റെ അഭിഭാജ്യഘടകത്തെ അതില്‍ നിന്നും വിഭജിക്കാന്‍ കാരണം കോണ്‍ഗ്രസ് ആണെന്ന് നിങ്ങള്‍ ഹരിയാനയിലെ ജനങ്ങളോട് പറയൂ. അത് സംഭവിച്ച് കോണ്‍ഗ്രസ് ഭരണത്തിന്റെ കീഴിലാണ്. കോണ്‍ഗ്രസിനെ പുകഴ്ത്തൂ… പക്ഷെ, നിങ്ങള്‍ക്ക് അതിനുള്ള മനോധൈര്യമൊന്നുമില്ല’ കപില്‍ സിബല്‍ പറഞ്ഞു.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 47 നടക്കിലാക്കാന്‍ മോദിയുടെ കീഴിലുള്ള ബി.ജെ.പി സര്‍ക്കാര്‍ എന്താണ് ചെയ്തതെന്നും കപില്‍ സിബല്‍ ചോദിച്ചു. പോഷകാഹാരം നല്‍കുകയും ജീവിത നിലവാരവും ഉയര്‍ത്തുകയും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നത് സംസ്ഥാനത്തിന്റെ കടമയാണെന്ന് പ്രസ്താവിക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 47.
ആര്‍ട്ടിക്കിള്‍ 370 മാത്രമേ നിങ്ങള്‍ ഓര്‍ക്കുന്നുള്ളൂ. നിങ്ങളുടെ ഭരണഘടനാപരമായ കര്‍ത്തവ്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നതേയില്ല. കബില്‍ സിബല്‍ പറഞ്ഞു.