| Monday, 27th January 2020, 8:41 pm

'പണം കൈമാറിയത് ഹാദിയ കേസില്‍ ഹാജരായതിന്'; സി.എ.എ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്നും പണം കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് കപില്‍ സിബലും ഇന്ദിര ജെയ്‌സിങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റിയെന്ന ആരോപണത്തിന് മറുപടി നല്‍കി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ഇന്ദിര ജെയ്‌സിങ്ങും.

സി.എ.എയ്‌ക്കെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകര്‍ പണം കൈപ്പറ്റിയെന്നായിരുന്നു ആരോപണം. എന്നാല്‍ പണം വാങ്ങിയെന്ന ആരോപണം തെറ്റാണെന്ന് കപില്‍ സിബലും ഇന്ദിര ജെയ്‌സിങ്ങും പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പക്കല്‍ നിന്നും പണം വാങ്ങിയത് ഹാദിയ കേസില്‍ ഹാജരായതിന്റെ വക്കീല്‍ ഫീസാണെന്ന് കപില്‍ സിബല്‍ പറഞ്ഞു.

2018 മാര്‍ച്ചിന് മുമ്പായി വക്കീല്‍ ഫീസായ 77 ലക്ഷം രൂപയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്നും കൈപ്പറ്റിയതെന്നും കപില്‍ സിബല്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നിന്നും താന്‍ ഇതുവരേയും പണം വാങ്ങിയിട്ടില്ലെന്ന് ഇന്ദിര ജെയ്‌സിങ്ങ് പറഞ്ഞു. സി.എ.എ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താന്‍ ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും ഇന്ദിര ജെയ്‌സിങ്ങ് കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ഇന്ദിര ജെയ്‌സിങ്ങ്, ദുശ്യന്ത് ധേവ് എന്നിവര്‍ക്ക് കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സാമ്പത്തിക സഹായം ലഭിച്ചതായി നേരത്തേ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ഇക്കാര്യം നിഷേധിച്ച് രംഗത്തുവന്നു.

We use cookies to give you the best possible experience. Learn more