സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ എല്ലാവരും തയ്യാറാവണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഞായറാഴ്ച അര്‍ധരാത്രിയാണ് കലാപം ആരംഭിച്ചത്. ബുധനാഴ്ചയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
‘അതിവേഗ പ്രതികരണം, 69 മണിക്കൂറുകള്‍ക്ക് ശേഷം നമ്മുടെ സഹോദരന്‍മാരോടും സഹോദരിമാരോടും പ്രതികരിച്ചതിന് നന്ദി. അതേ സമയം 38 പേര്‍ മരിച്ചിരിക്കുന്നു, ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ്. 200ലധികം പേര്‍ക്ക് പരിക്കേറ്റു. ആയിരങ്ങള്‍ ഭയത്തിലാണ്. വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു’, കപില്‍ സിബല്‍ പറഞ്ഞു.
ഫെബ്രുവരി 23നാണ് വടക്കുകിഴക്കന്‍ ദല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ അക്രമം ആരംഭിച്ചത്. ജാഫ്രാബാദില്‍ പൗരത്വ ഭേദഗതി പ്രതിഷേധസമരം നടന്നുവരികയായിരുന്നു. ഇവരെ ആക്രമിച്ചു പിരിച്ചുവിടാന്‍ അനുകൂലികള്‍ എത്തിയതോടെയാണ് അക്രമസംഭവങ്ങള്‍ ആരംഭിച്ചത്. വൈകാതെ തന്നെ ഇത് മുസ്ലിങ്ങള്‍ക്കെതിരെയുള്ള കലാപമായി മാറുകയായിരുന്നു.