ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരായ ആരോപണത്തില്‍ മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് കപില്‍ മിശ്ര. കെജ് രിവാള്‍ സത്യേന്ദ്രജെയ്‌നില്‍ നിന്ന് 2 കോടി രൂപ കൈക്കലാക്കി എന്നായിരുന്നു കപില്‍ മിശ്രയുടെ ആരോപണം.
ടൈംസ് നൗ ആണ് കപില്‍ മിശ്ര നിരുപാധികം മാപ്പ് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
2017 ല്‍ ആം ആദ്മിയില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് കപില്‍ മിശ്ര കെജ്‌രിവാളിനും സത്യേന്ദ്ര ജെയ്‌നിനുമെതിരെ ആരോപണം ഉന്നയിച്ചത്.
മന്ത്രിയായ സത്യേന്ദ്ര ജെയ്നില്‍ നിന്ന് നിന്ന് അഴിമതി നടത്തിയതിന് പ്രതിഫലമായി കെജ് രിവാള്‍ രണ്ട് കോടി വാങ്ങിയിട്ടുണ്ടെന്നായിരുന്നു ആരോപണം. താന്‍ പറയുന്നത് സത്യമാണോയെന്ന് ബോധ്യപ്പെടാന്‍ തന്നെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും അന്ന് കപില്‍ മിശ്ര ആവശ്യപ്പെട്ടിരുന്നു.
അരവിന്ദ് കെജ് രിവാളിന്റെ ഭാര്യസഹോദരന് വേണ്ടി 50 കോടി വിലമതിക്കുന്ന ഒരു ഏഴ് ഏക്കര്‍ ഫാം ഹൗസ് തരപ്പെടുത്തി കൊടുക്കാന്‍ താന്‍ സഹായിച്ചിട്ടുണ്ടെന്ന് സത്യേന്ദ്ര ജെയ്ന്‍ തന്നോട് പറഞ്ഞു എന്നും കപില്‍ മിശ്ര പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kapil Mishra Issues ‘Unconditional Apology’ to Delhi CM Arvind Kejriwal