ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.രോഹിതിന്റെ നായകത്വത്തിന് കീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.രോഹിതിന്റെ നായകത്വത്തിന് കീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.
ക്യാപ്റ്റന്‍സിയില്‍ മാത്രമല്ല രോഹിത്തിന്റെ ബാറ്റിങ്ങിലെ മോശം ഫോമും ഇന്ത്യന്‍ ടീമില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ ആറ് ടെസ്റ്റുകളില്‍ നിന്ന് 11.83 ശരാശരിയില്‍ 142 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. അഡ്ലെയ്ഡിലെ രണ്ട് ഇന്നിങ്‌സുകളില്‍ നിന്ന് ക്യാപ്റ്റന്‍ ഒമ്പത് റണ്‍സ് മാത്രം നേടി നിരാശപ്പെടുത്തിയിരുന്നു. ഇതോടെ പല മുന്‍ താരങ്ങളും രോഹിത്തിനെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ രോഹിത്തിനെ പിന്തുണച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസതാരം കപില്‍ ദേവ്. രോഹിത് തന്റെ ക്യാപ്റ്റന്‍സി കഴിവും ഫോമും തെളിയിക്കേണ്ടതില്ലെന്നും അദ്ദേഹം ഇതിനോടകം എല്ലാം തെളിയിച്ചുകഴിഞ്ഞെന്നും കപില്‍ ദേവ് പറഞ്ഞു. മാത്രമല്ല ഒന്നോ രണ്ടോ പ്രകടനത്തിലൂടെ ആരുടെയും ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്യരുതെന്നും സംശയിക്കരുതെന്നും മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
‘അവന്‍ സ്വയം തെളിയിക്കേണ്ടതില്ലെന്ന് ഞാന്‍ കരുതുന്നു. നിരവധി വര്‍ഷങ്ങളായി അവന്‍ അത് ചെയ്തിട്ടുണ്ട്. അതിനാല്‍ നമ്മള്‍ ആരെയെങ്കിലും സംശയിക്കരുത്. ഞാന്‍ അവനെ സംശയിക്കില്ല, അവന്റെ യഥാര്‍ത്ഥ ഫോം തിരികെ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതാണ് പ്രധാനം. ഒന്നോ രണ്ടോ പ്രകടനത്തിലൂടെ നിങ്ങള്‍ ക്യാപ്റ്റന്‍സിയെ സംശയിക്കാന്‍ തുടങ്ങും, അത് നന്നായി ചെയ്ത ഒരാളാണ്,’ കപില്‍ പറഞ്ഞു.
Content Highlight: Kapil Dev Talking About Rohit Sharma