ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുത്തിരിക്കുകയാണ്. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവം മൂലം ഇന്ത്യയെ നയിക്കുന്നത് ജസ്പ്രീത് ബുംറയാണ്.
എന്നാല്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ചേതേശ്വര്‍ പൂജാര ഇല്ലാത്തത് പലരേയും ചൊടിപ്പിച്ചിരുന്നു. മാത്രമല്ല ഓസീസ് ഫാസ്റ്റ് ബൗളര്‍മാരായ ഹേസല്‍വുഡും സ്റ്റാര്‍ക്കുമടക്കമുള്ള താരമില്ലാത്തതില്‍ സന്തോഷിക്കുന്നതായി പറഞ്ഞിരുന്നു.
എന്നാല്‍ ഇത്തരം അഭിപ്രായങ്ങള്‍ക്കെതിരെ സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്യാപ്റ്റനുമായ കപില്‍ ദേവ്. മാത്രമല്ല ആദ്യ മത്സരത്തില്‍ രോഹിത്തിന്റെ അഭാവത്തില്‍ ബുംറയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ആശങ്കപ്പെടേണ്ടയെന്നും അദ്ദേഹം സൂചിപ്പിച്ചു.
‘അവര്‍ മികച്ച കളിക്കാരാണ്, അതിനാലാണ് നിങ്ങള്‍ അവരെ കളിക്കാന്‍ പ്രേരിപ്പിക്കുന്നത്. സുനില്‍ ഗവാസ്‌കറെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും പോലുള്ള താരങ്ങളെ ഇന്ന് ഇന്ത്യക്ക് ആവശ്യമുണ്ടോ അതോ ഡോണ്‍ ബ്രാഡ്മാനെ തിരയുന്ന ഓസ്ട്രേലിയയെയാണോ എന്ന് എപ്പോഴും ചോദിക്കാം,
ടീമിന്റെ ഭാഗമല്ലാത്ത കളിക്കാരെ കുറിച്ച് നമ്മള്‍ സംസാരിക്കേണ്ടതില്ല, അവന്‍ അധികമായി ഒന്നും ചെയ്യരുത്, സാധാരണ നിലയിലായിരിക്കുക. നമുക്ക് മത്സരം ആരംഭിക്കാം, അവന്‍ തന്റെ വഴി കണ്ടെത്തും. പ്രതീക്ഷകള്‍ കൊണ്ട് നാം അദ്ദേഹത്തെ ഭാരപ്പെടുത്തരുത്,’ കപില്‍ ദേവ് മിഡ്-ഡേയോട് പറഞ്ഞു.