Entertainment
ഇത്‌ ആരാധകർ കാത്തിരുന്ന പോസ്റ്റർ, രജിനിയോടൊപ്പം ഇതിഹാസത്തെയും പുറത്ത് വിട്ട് ലാൽസലാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 06, 06:12 am
Saturday, 6th January 2024, 11:42 am

വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ്‌ എന്നിവരോടൊപ്പം രജിനികാന്ത് അതിഥി വേഷത്തിൽ എത്തുന്ന ലാൽസലാം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു.

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന്റെ പിറന്നാൾ പ്രമാണിച്ചാണ് പുതിയ പോസ്റ്റർ പുറത്ത് വിട്ടിട്ടുള്ളത്.

നേരത്തെ തന്നെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കും എന്ന വാർത്ത വലിയ സ്വീകാര്യത നേടിയിരുന്നു.

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ ലാൽസലാം നേരത്ത തന്നെ പ്രേക്ഷരുടെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ മൊയ്തിൻ ഭായ് എന്ന വേഷത്തിലാണ് രജനി എത്തുന്നത് ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്ക്കരൻ നിർമിക്കുന്ന ലാൽസലാമിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത് ഐശ്വര്യ രജനികാന്ത് തന്നെയാണ്.

എട്ടുവർഷത്തിന് ശേഷം ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽസലാം. എ.ആർ റഹ്മാന്റെ സംഗീതത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രംഗസാമിയാണ്. പ്രവീൺ ഭാസ്കറാണ് എഡിറ്റർ.

ജയിലർ ചിത്രം ബോക്സ്‌ ഓഫീസിൽ സൃഷ്‌ടിച്ച അലയൊലികൾ കെട്ടടങ്ങുന്നതിന് മുമ്പേ മറ്റൊരു രജനി ചിത്രം വീണ്ടും വരുന്ന ആകാംക്ഷയിലാണ് ആരാധകർ. 2024 പൊങ്കലിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

Content Highlight: Kapil Dev’s Birthday Special Poster Of  Lalsalam Movie