അവിശ്വസനീയമായ ഷോട്ടുകളാണ് അവന്‍ കളിക്കുന്നത്. ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കും അവന് പന്തടിച്ചുപറത്താന്‍ സാധിക്കും. വളരെ കുറച്ച് താരങ്ങള്‍ക്ക് മാത്രമേ അവനെ പോലെ കളിക്കാന്‍ സാധിക്കൂ. ഹാറ്റ്‌സ് ഓഫ് റ്റു ഹിം. അവന്‍ ഒരു നൂറ്റാണ്ടിന്റെ ക്രിക്കറ്ററാണ്,’ കപില്‍ ദേവ് പറഞ്ഞു.
ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് കത്തിക്കയറിയിരുന്നു. സെഞ്ച്വറിയടിച്ചായിരുന്നു സ്‌കൈ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.
ഒന്നോ രണ്ടോ മത്സരങ്ങളില്‍ കാലിടറിയപ്പോള്‍ തനിക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്സ്.
തന്റെ കരിയറിലെ മൂന്നാം അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയായിരുന്നു രാജ്കോട്ടില്‍ സൂര്യ നേടിയത്.
പരമ്പരയിലെ മൂന്നാം ടി-20യില്‍ 51 പന്തില്‍ നിന്നും 112 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഏഴ് ബൗണ്ടറിയും ഒമ്പത് സിക്സറുമായി 219.61 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു സ്‌കൈ റണ്ണടിച്ചുകൂട്ടിയത്.
ഇതോടെ നിരവധി റെക്കോഡുകളും സ്‌കൈ സ്വന്തമാക്കിയിരുന്നു. 200+ സ്ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം ടി-20 സെഞ്ച്വറി നേടുന്ന താരം, സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം, ഏറ്റവുമധികം ടി-20 സെഞ്ച്വറി നേടുന്ന നോണ്‍ ഓപ്പണര്‍, ഒരു ടി-20 ഇന്നിങ്സില്‍ ഏറ്റവുമധികം സിക്സര്‍ നേടുന്ന നോണ്‍ ഓപ്പണര്‍ തുടങ്ങിയ റെക്കോഡുകളാണ് താരം സ്വന്തമാക്കിയത്.
Content Highlight: Kapil Dev praises Suryakumar Yadav