| Friday, 27th July 2018, 11:14 am

ക്രിക്കറ്റ് ടീമിനെ നയിച്ചതുപോലെ ഇമ്രാന്‍ഖാന്‍ പാകിസ്താനെ നയിക്കും: കപില്‍ദേവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ക്രിക്കറ്റ് ടീമിനെ നയിച്ചതുപോലെ പാകിസ്താനെ നയിക്കാന്‍ ഇമ്രാന്‍ഖാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഇമ്രാന്‍ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രിയാകുന്നതില്‍ സന്തോഷം ഉണ്ടെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

” വളരെ സന്തോഷമുണ്ട്. ക്രിക്കറ്റ് ടീമിനെ നയിച്ചതുപോലെ അദ്ദേഹം പാകിസ്താനെയും മുന്നോട്ട് നയിക്കും. ”

കഠിനാധ്വാനമാണ് ഇമ്രാന്‍ഖാന്റെ വിജയത്തിനു പിന്നിലെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-പാകിസ്താന്‍ ബന്ധവും ക്രിക്കറ്റും മെച്ചപ്പെടാന്‍ ഇമ്രാന്‍ഖാന്റെ പ്രധാനമന്ത്രി സ്ഥാനത്തിനാകുമെന്നാണ് കപിലിന്റെ പ്രതീക്ഷ.

ALSO READ: മുസ്‌ലീങ്ങളാണ് ആള്‍ക്കൂട്ട കൊലപാതകം വര്‍ധിക്കാന്‍ കാരണം; അവര്‍ ജനസംഖ്യ നിയന്ത്രിക്കണം: ബി.ജെ.പി എം.പി

” ക്രിക്കറ്റിനേക്കാള്‍ വലുത് രാജ്യമാണെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ സര്‍ക്കാരും ഇമ്രാന്‍ സര്‍ക്കാരും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാഭാവികമായും അത് ക്രിക്കറ്റിനെയും പുനരുജ്ജീവിപ്പിക്കും.”

ക്രിക്കറ്ററെന്ന നിലയില്‍ വളരെ പോസിറ്റീവായ താരമാണ് ഇമ്രാന്‍ ഖാനെന്നും കപില്‍ പറയുന്നു. പാകിസ്താനെപ്പോലൊരു ടീമിനെ നയിക്കുകയെന്നതും ലോകകപ്പ് നേടിക്കൊടുക്കുകയെന്നതും ചെറിയ കാര്യമല്ല. എന്നാല്‍ വളരെ കാര്യക്ഷമമായി ഇമ്രാന്‍ ആ ജോലി ചെയ്‌തെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

ഒരേ കാലയളവില്‍ ക്രിക്കറ്റ് കളിച്ചവരാണ് കപില്‍ ദേവും ഇമ്രാന്‍ഖാനും. 1982 ലാണ് ഇരുതാരങ്ങളും ടീമിന്റെ നായകന്‍മാരാകുന്നത്. 1983 ല്‍ കപിലിന്റെ നായകത്വത്തില്‍ ഇന്ത്യ ലോകചാമ്പ്യന്‍മാരായപ്പോള്‍ 1992 ല്‍ പാകിസ്താനെ കിരീടത്തിലേക്ക് നയിച്ചത് ഇമ്രാന്‍ഖാനായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more