ഏഷ്യാ കപ്പിലെ കഴിഞ്ഞ ഇന്ത്യ-പാക് മത്സരത്തില്‍ ചരിത്ര നിമിഷങ്ങള്‍ക്കാണ് ദുബായ് നാഷണല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരം ഉടനീളം ആവേശം നിറഞ്ഞുനിന്നതായിരുന്നു.
കഴിഞ്ഞ ടി-20 ലോകകപ്പില്‍ നേരിട്ട തോല്‍വിക്ക് മധുരപ്രതികാരം വീട്ടാനും മത്സരത്തിലെ വിജയത്തോടെ ഇന്ത്യക്കായി. രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കെ ഹര്‍ദിക്കിന്റെ സിക്‌സറിലൂടെ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.
സാധാരണ ഇന്ത്യ – പാക് മത്സരങ്ങള്‍ ആരാധകരെ സംബന്ധിച്ച് വെറും മത്സരമല്ല. ക്രിക്കറ്റ് എന്നതിലുപരി മറ്റുപല വികാരങ്ങളുമാണ് പല ആരാധകരും ഈ മത്സരത്തിനിടെ പുറത്തെടുക്കാറുള്ളത്.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ വ്യത്യസ്തമായിരുന്നെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ കപില്‍ ദേവ്.
കഴിഞ്ഞ മത്സരത്തില്‍ വിജയിച്ചത് ഇന്ത്യയോ പാകിസ്ഥാനോ അല്ല, മറിച്ച് ക്രിക്കറ്റ് തന്നെയാണ് എന്നായിരുന്നു കപില്‍ ദേവ് പറഞ്ഞത്.
‘കഴിഞ്ഞ മത്സരം വിജയിച്ചത് ഇന്ത്യയോ പാകിസ്ഥാനോ അല്ല, ക്രിക്കറ്റാണ് കഴിഞ്ഞ ദിവസം ജയിച്ചത്. മികച്ച മത്സരമായിരുന്നു അത്. രണ്ട് ടീമുകളും ഗംഭീരമായിത്തന്നെയാണ് കളിച്ചത്.
വിജയിക്കുന്ന ടീമിന് കൂടുതല്‍ സന്തോഷം ലഭിക്കും, തോല്‍ക്കുന്നവര്‍ക്ക് അടുത്ത തവണ ശ്രമിക്കാമെന്ന് പറയാന്‍ കഴിയും.ഇതാണ് ശരിക്കും സ്പോര്‍ട്സ്,’ അദ്ദേഹം പറഞ്ഞു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ 147 റണ്‍സിന് പിടിച്ചടക്കാന്‍ ഇന്ത്യന്‍ക്ക് സാധിച്ചു. ഇന്ത്യന്‍ ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍ നാലും ഹര്‍ദിക് പാണ്ഡ്യ മൂന്നും വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യെ ഒരുവേള പാകിസ്താന്‍ ബാറ്റര്‍മാര്‍ തളച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ വിജയം തടയാന്‍ അതൊന്നും പ്രാപ്തമായിരുന്നില്ല.
മൂന്നാമനായി ഇറങ്ങിയ കോഹ്‌ലിയും ജഡേജയും തുടങ്ങിവെച്ചിടത്തു നിന്ന് വെടിക്കെട്ടോടെ ഹര്‍ദിക് കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യന്‍ ഡഗ് ഔട്ടില്‍ സന്തോഷം അലതല്ലുകയായിരുന്നു.
Content Highlight: Kapil Dev about India vs Pakistan match and sportsmanship