| Monday, 16th April 2018, 7:47 pm

'പെണ്‍കുട്ടികളെ ആക്രമിക്കുന്ന നരാധമന്‍മാരെ ത്രിവര്‍ണ്ണ പതാകയില്‍ സംരക്ഷിക്കരുത്'; കത്വ സംഭവത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കനയ്യകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കത്വയില്‍ എട്ടുവയസ്സുകാരി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കയാണ്. ക്ഷേത്രത്തിനുള്ളില്‍ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കയാണ് എ.ഐ.എസ്.എഫ് നേതാവ് കനയ്യ കുമാര്‍.

കേസിലുള്‍പ്പെട്ട പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി ദേശീയപതാക ഉപയോഗിച്ച് പ്രതിഷേധിച്ച ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനമാണ് കനയ്യകുമാര്‍ ഉയര്‍ത്തുന്നത്. പെണ്‍കുട്ടികളെ ആക്രമിക്കുന്നവരെ ത്രിവര്‍ണ പതാകയുടെ മറവില്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരേ കര്‍ശനമായി ശിക്ഷിക്കണമെന്നാണ് കനയ്യകുമാര്‍ പറഞ്ഞത്.


ALSO READ: കത്വ സംഭവം:പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സംരക്ഷണം നല്‍കണം; സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്


“ഇന്ത്യാക്കാരായ നമ്മള്‍, ഒരിക്കലും ഒരു പെണ്‍കുട്ടിയുടേയും ഘാതകരെ സംരക്ഷിക്കരുത്. ഇത്തരം നരാധമന്‍മാരെ ത്രിവര്‍ണ പതാകയുടെ മറവില്‍ സംരക്ഷിക്കാന്‍ അനുവദിക്കരുതെന്നാണ്” അദ്ദേഹം പറഞ്ഞത്.

രാജ്യത്ത് വേരുപിടിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ തുടച്ചു നീക്കി പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.


MUST READ: കത്തുവ പ്രതിഷേധ ചിത്രം ചിത്രകാരിക്ക് സംഘപരിവാര്‍ ഭീഷണി, ജീവന് വേണ്ടി യാചിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്; പിന്നോട്ടില്ലെന്ന് ദുര്‍ഗ


കശ്മീരിലെ കത്വയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ ഘാതകരെ സംരക്ഷിക്കാന്‍ വേണ്ടി ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. പ്രതിഷേധത്തില്‍ രാജ്യത്തിന്റെ ത്രിവര്‍ണ്ണ പതാക ഉപയോഗിച്ചതിനെതിരെ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്ന് വലിയ എതിര്‍പ്പുകളാണ് ഉയര്‍ന്നുവരുന്നത്.

We use cookies to give you the best possible experience. Learn more