| Friday, 8th September 2023, 12:03 pm

കണ്ണൂര്‍ സ്‌ക്വാഡ് പണി തുടങ്ങി; ട്രെന്‍ഡിങ്ങില്‍ ഒന്നാമത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി കമ്പനിയുടെ കണ്ണൂര്‍ സ്‌ക്വാഡിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ 1.4മില്യണ്‍ കാഴ്ചക്കാരും എഴുപത്തി മൂവായിരത്തില്പരം ലൈക്കുകളുമായി ഇന്‍വെസ്റ്റിഗേറ്റിങ് ത്രില്ലര്‍ കണ്ണൂര്‍ സ്‌ക്വാഡിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്.

പ്രശസ്ത ഛായാഗ്രാഹകനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. തിരക്കഥ ഷാഫിയും റോണി ഡേവിഡും ചേര്‍ന്നൊരുക്കുന്നു. കിഷോര്‍കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പരമ്പോള്‍, ധ്രുവന്‍, ഷെബിന്‍ ബെന്‍സണ്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

കണ്ണൂര്‍ സ്‌ക്വാഡിന്റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : എസ്സ്. ജോര്‍ജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, സംഗീത സംവിധാനം : സുഷിന്‍ ശ്യാം, എഡിറ്റിങ് : പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ : ടോണി ബാബു എം.പി.എസ്.ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് : വി.ടി. ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി.എഫ്.എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് : വിഷ്ണു സുഗതന്‍, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: Kanur Squad became trending number one on you tube

We use cookies to give you the best possible experience. Learn more