അമൃത്‌സര്‍: പഞ്ചാബ് സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എ.ബി.വി.പി.യെ പരാജയപ്പെടുത്തി ഇടതുസംഘടനയായ എസ്.എഫ്.എസ് (The Students for Society). പ്രസിഡന്റായി കനുപ്രിയ തെരഞ്ഞെടുക്കപ്പെട്ടു. സര്‍വകലാശാലയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റിനെയാണ് കനുപ്രിയയിലൂടെ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്തത്.
എ.ബി.വി.പിയുടെ ആഷിഷ് റാണയെ 719 വോട്ടുകള്‍ക്കാണ് കനുപ്രിയ പരാജയപ്പെടുത്തിയത്. എ.ബി.വി.പി സ്ഥാനാര്‍ത്ഥിക്ക് 2083ഉം കനുപ്രിയയ്ക്ക് 2802 വോട്ടുകളുമാണ് ലഭിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അഞ്ച് പുരുഷ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് കനുപ്രിയ ജയിച്ചത്. ഒരു സഖ്യവും രൂപീകരിക്കാതെയായിരുന്നു എസ്.എഫ്.എസ് മത്സരിച്ചത്.
abvpബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കോണ്‍ഗ്രസിന്റെയും അജണ്ടകളെ ചോദ്യം ചെയ്യുമെന്നും സര്‍വകലാശാലയില്‍ യഥാര്‍ത്ഥ വിദ്യാര്‍ത്ഥി രാഷ്ട്രീയം മുന്നോട്ടുവെക്കുമെന്നും കനുപ്രിയ പറഞ്ഞു. 22കാരിയായ കനുപ്രിയ എം.എസ്.എസി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
അതേസമയം തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് എ.ബി.വി.പിയ്‌ക്കെതിരെ സര്‍വകലാശാല അധികൃതര്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.