| Sunday, 21st June 2015, 5:16 pm

കണ്ടിരിക്കാനാകാത്ത കാന്താരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പറഞ്ഞ് പറഞ്ഞ് കാടുകയറുക എന്ന് നമ്മളെല്ലാം കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ആ സ്ഥിതിവിശേഷം ഒന്നനുഭവിച്ചറിയണം എന്നുള്ളവര്‍ക്ക് ഒരു “അനുഭവം” തന്നെയാണ് കാന്താരി. അജ്മല്‍ എന്ന നവാഗതസംവിധായകന്‍ പറഞ്ഞ് പറഞ്ഞ് കാടുകയറുന്നു. പുറകെ പോകുന്ന പ്രേക്ഷകരാകട്ടെ അല്‍പം കഴിയുമ്പോള്‍ മുമ്പേ പോയ അജ്മലിനെയും കാണാഞ്ഞ് ആ കാട്ടിലൂടെ നട്ടപ്രാന്ത് പിടിച്ച് അലഞ്ഞ് തിരിഞ്ഞ് ഒരു പരുവത്തിലാകുമ്പോഴേക്കും രണ്ട് മണിക്കൂര്‍ തീര്‍ന്നു കിട്ടും.

ഫിലിം റിവ്യൂ | സൂരജ്.കെ.ആര്‍

ചിത്രം: കാന്താരി
രചന,സംവിധാനം: അജ്മല്‍
നിര്‍മ്മാണം: ആര്‍. പ്രഭുകുമാര്‍
അഭിനേതാക്കള്‍: രചന നാരായണന്‍കുട്ടി, ശേഖര്‍ മേനോന്‍, ശ്രീജിത്ത് രവി
സംഗീതം: അരുണ്‍ ചൗധരി
ഛായാഗ്രഹണം: നൗഷാദ് ഷെരിഫ്‌

പറഞ്ഞ് പറഞ്ഞ് കാടുകയറുക എന്ന് നമ്മളെല്ലാം കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ആ സ്ഥിതിവിശേഷം ഒന്നനുഭവിച്ചറിയണം എന്നുള്ളവര്‍ക്ക് ഒരു “അനുഭവം” തന്നെയാണ് കാന്താരി. അജ്മല്‍ എന്ന നവാഗതസംവിധായകന്‍ പറഞ്ഞ് പറഞ്ഞ് കാടുകയറുന്നു. പുറകെ പോകുന്ന പ്രേക്ഷകരാകട്ടെ അല്‍പം കഴിയുമ്പോള്‍ മുമ്പേ പോയ അജ്മലിനെയും കാണാഞ്ഞ് ആ കാട്ടിലൂടെ നട്ടപ്രാന്ത് പിടിച്ച് അലഞ്ഞ് തിരിഞ്ഞ് ഒരു പരുവത്തിലാകുമ്പോഴേക്കും രണ്ട് മണിക്കൂര്‍ തീര്‍ന്നു കിട്ടും.

എഡിറ്റിങ്ങിലും തിരക്കഥയിലും ഒരു പോലെ പാളിച്ചകള്‍ സംഭവിച്ച മറ്റൊരു ചിത്രവും ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ഫല്‍ഷ് ബാക്കുകളെ കൂട്ടിക്കെട്ടുന്ന കാര്യത്തില്‍ സമ്പൂര്‍ണ്ണ പരാജയമാണ് ഈ എഡിറ്ററും സംവിധായകനും. പലതും പറയാന്‍ ശ്രമിച്ച് കാലിടറി വീഴുന്നതു കാണുമ്പോള്‍ പൈസപോയ സങ്കടത്തേക്കാളേറെ സഹതാപമാണ് തോന്നുക. തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്റെ ഉദ്ദേശശുദ്ധി ഓര്‍ത്ത് പൊറുക്കാം, അല്‍പ്പമെങ്കിലും അകസൗന്ദര്യമുള്ള ഈ സൃഷ്ടിയോട്.

സാഹചര്യങ്ങള്‍ കള്ളിയാക്കുന്ന റാണി (രചന നാരായണന്‍ കുട്ടി)യിലൂടെ സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ ചികയാനാണ് സംവിധായകന്റെ ശ്രമം. വ്യഭിചാരം, മയക്കുമരുന്ന്, പ്രണയവഞ്ചനയും പീഡനവും നേരിടുന്ന പെണ്‍കുട്ടികള്‍ തുടങ്ങി എല്ലാത്തിനെയും ഒറ്റ ഫ്രെയിമില്‍ കൊണ്ടുവരാനുള്ള ശ്രമം പക്ഷേ സംവിധായകന്റെ പരിചയക്കുറവ് കൂടിയാകുമ്പോള്‍ കണ്ണില്‍ കാന്താരിമുളകരച്ചു തേച്ച സുഖമാണ് ഈ ചിത്രം നല്‍കുന്നത്.

അങ്ങനെ ഞെളിപിരി കൊള്ളുന്നതിനിടയ്ക്ക് അല്‍പ്പമെങ്കിലും ആശ്വാസമാകുക തരക്കേടില്ലാത്ത ദൃശ്യങ്ങളുടെ അകമ്പടിയോടെയുള്ള ഒരു പ്രണയ ഗാനമാണ്. ഒപ്പം റാണിയുടെ ചലനങ്ങളെ ഭാവതീവ്രമാക്കിയ രചനയും അത്ഭുതപ്പെടുത്തുന്നു. കുസൃതിയും പരിഭവവും തനിക്ക് ഇഷ്ടം പോലെ വഴങ്ങുമെന്ന് ലക്കിസ്റ്റാറിലൂടെയും ആമേനിലൂടെയും തെളിയിച്ച രചന, റാണിയുടെ ആത്മസംഘര്‍ഷങ്ങളില്‍ കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്.

ശേഖര്‍ മേനോന്റെ അമീര്‍ എന്ന കഥാപാത്രം അഭിനയസാധ്യത കുറഞ്ഞ ഒന്നാണെങ്കിലും ആ കഥാപാത്രസൃഷ്ടി മനോഹരമായിരിക്കുന്നു. ശ്രീജിത്ത് രവി എന്ന നല്ലനടന്‍ വിഡ്ഢിവേഷം കെട്ടിയാടുന്നതു കണ്ടപ്പോള്‍ സങ്കടം തോന്നി. എന്തായാലും “ഊളറോക്കി” എന്ന പേര് ആ കഥാപാത്രത്തിന് അന്വര്‍ത്ഥം തന്നെ. തലൈവാസല്‍ വിജയ് ഒരു പാവയെപ്പോലെ ഇടയ്ക്കിടെ മുഖം കാണിക്കുന്നുണ്ട്. നീന കുറുപ്പിന്റെ ഡോക്ടര്‍ കഥാപാത്രം അവരുടെ കൈകളില്‍ ഭദ്രം.

സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ പറ്റിയെല്ലാം പറയുന്നുണ്ടെങ്കിലും കറുത്ത, വിരൂപ മുഖമുള്ളവരെ ഉപയോഗിച്ചുള്ള തരംതാണ തമാശശ്രമങ്ങള്‍ സംവിധായകന്റെ ഉദ്ദേശശുദ്ധിയെ തന്നെ ചോദ്യചിഹ്നമാക്കുന്നുണ്ട്. സമൂഹത്തിന്റെ അരികുജീവിതങ്ങളെ കാട്ടിത്തരുമ്പോഴും അവയില്‍ നിന്ന് അകലം പാലിക്കുന്ന ക്യാമറയ്ക്ക് ഭൂരിപക്ഷ മധ്യവര്‍ത്തി സമൂഹത്തോടു തന്നെയാണ് കൂറ്. ഒപ്പം ഗവണ്‍മെന്റിലെ ഉന്നതരും പോലീസുദ്യോഗസ്ഥരും വലിയവീട്ടിലെ കൊച്ചമ്മമാരുടെ അടിപ്പാവട അലക്കുന്നവരാണെന്ന് കൂടി പറയുമ്പോള്‍ വീണ്ടും തന്റെ നിലപാട് വ്യക്തമാക്കുന്നു അജ്മല്‍.

ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങളുണ്ട് കാന്താരിയില്‍. അവര്‍ക്കെല്ലാം തന്നെ എന്തെങ്കിലുമൊക്കെയുണ്ട് ചെയ്യാനും പറയാനും. അതിനാല്‍ തന്നെ ഓരോ കഥാപാത്രത്തിനുമടുത്തേക്ക് ഇടയ്ക്കിടെ ക്യാമറയ്ക്ക് സഞ്ചരിക്കേണ്ടി വരുമ്പോള്‍ ഓരോ സീനും ചെറിയ ചെറിയ സ്‌കിറ്റുകള്‍ പോലെയാണ് അനുഭവപ്പെടുന്നത്.

പല സീനുകളും തമ്മില്‍ തുടര്‍ച്ചയുടേതായ ചരടിന്റെ നേര്‍ത്ത ബന്ധം പോലുമില്ല. സ്‌ക്രീനില്‍ നിന്നും കണ്ണൊന്നു തെറ്റിയാല്‍ കയറ് പൊട്ടിച്ചോടുന്ന പശുവിന്റെ പിറകെ എന്ന പോലെ ഓടേണ്ടിവരും പ്രേക്ഷകര്‍. ഇനി പിടുത്തം കിട്ടിയാല്‍ തന്നെ തിരിഞ്ഞു കുത്തുന്ന ദൃശ്യങ്ങളാണ് പിന്നെ പലതും.

അവസാനത്തെ മെലോഡ്രാമ സീനുകള്‍ രസിപ്പിക്കുന്നില്ലെങ്കിലും വെറുപ്പിക്കുന്നില്ല. ഇതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് നല്ല സിനിമകള്‍ക്കാകട്ടെ ഇനി അജ്മലിന്റെ ശ്രമങ്ങള്‍.

We use cookies to give you the best possible experience. Learn more