കൊച്ചി: പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുസ്‌ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും മുസ്‌ലിങ്ങളെ രാജ്യത്ത് നിന്ന് പുറംതള്ളേണ്ട ആവശ്യമെന്താണെന്നും കാന്തപുരം ചോദിച്ചു.
മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം. കലൂരില്‍ നിന്നാരംഭിച്ച റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. മുസ്‌ലിം സമുദായം ഇന്ത്യക്ക് എതിരായ വല്ല തെറ്റും ചെയ്തതായി തെളിയിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കാന്തപുരം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ജീവിക്കാന്‍ ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്തത് എന്ത് കൊണ്ടാണെന്നും കാന്തപുരം ചോദിച്ചു.
ഇന്ത്യാ രാജ്യത്തിന് അപമാനമായ സംഭവങ്ങളാണ് ഗാന്ധി വധവും രണ്ട് പ്രധാനമന്ത്രിമാരുടെ വധവും. എന്നാല്‍ ഇതിന് പിന്നില്‍ മുസ്‌ലിങ്ങള്‍ ആയിരുന്നുവോയെന്നും കാന്തപുരം ചോദിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുസ്‌ലിം സമുദായത്തെ പുറംതള്ളണമെന്ന പ്രഖ്യാപനം ഉണ്ടായത് കൊണ്ടാണ് ഈ സമരമുറ സ്വീകരിച്ചതെന്നും ഇല്ലെങ്കില്‍ ഈ രാജ്യത്തിന്റെ ഭാവി എന്താകുമെന്ന് പറയാന്‍ ആവില്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.