| Wednesday, 11th September 2013, 3:18 pm

കവിതയെഴുതിയതിന്റെ പേരില്‍ ആരെയും സസ്‌പെന്‍ഡ് ചെയ്തിട്ടില്ല: ഖാദര്‍ മാങ്ങാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവിതയെഴുതിയതിന്റെ പേരില്‍ ഒരാളെ സസ്‌പെന്‍ഡ് ചെയ്യേണ്ട ആവശ്യമില്ലല്ലോ, ഇതിന് മുന്‍പ് പല സന്ദര്‍ഭങ്ങളിലും മികച്ച കലാസൃഷ്ടികളുടെ പേരില്‍ അദ്ദേഹത്തെ അഭിനന്ദിച്ച ആളാണ് ഞാന്‍.


പക്ഷം;പ്രതിപക്ഷം/ ഡോ.ഖാദര്‍ മാങ്ങാട്
തയ്യാറാക്കിയത് /ആര്യ.പി

[]കണ്ണൂര്‍ സര്‍വകലാശാല എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റും ഡെപ്യൂട്ടി രജിസ്ട്രാറുമായ കെ.പി സുധീര്‍ ചന്ദ്രനെ വിവാദ കവിതയുടെ പേരില്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നടപടിയെ കുറിച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഡൂള്‍ന്യൂസുമായി സംസാരിക്കുന്നു. []

താങ്കള്‍ക്കെതിരെ കവിതയെഴു തിയതിന്റെ പേരിലാണോ കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍ സുധീര്‍ ചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്തത് ?

ഒരിക്കലുമല്ല. കവിതയെഴുതിയതിന്റെ പേരില്‍ ഒരാളെ സസ്‌പെന്‍ഡ് ചെയ്യേണ്ട ആവശ്യമില്ലല്ലോ, ഇതിന് മുന്‍പ് പല സന്ദര്‍ഭങ്ങളിലും മികച്ച കലാസൃഷ്ടികളുടെ പേരില്‍ അദ്ദേഹത്തെ അഭിനന്ദിച്ച ആളാണ് ഞാന്‍. അപ്പോള്‍ പിന്നെ കവിതയെഴുതിയതിന്റെ പേരില്‍ അദ്ദേഹത്തിന് സസ്‌പെന്‍ഷന്‍നല്‍കേണ്ട ആവശ്യമില്ലല്ലോ?

ഇപ്പോള്‍ ഉള്ള നടപടി സ്‌പെഷ്യല്‍ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ അനുവാദമില്ലാതെ ഒരു ബുക്ക്‌ലെറ്റ് വിതരണം ചെയ്തതിനാണ്. ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങായിരുന്നു അത്.

സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കെ. മാധവന്‍, സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്റര്‍ ടെക്‌നോക്രാറ്റ്‌ കെ.പി.പി നമ്പ്യാര്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് നല്‍കുന്ന ചടങ്ങാണ് നടന്നത്. ഗവര്‍ണറുടെ അധ്യക്ഷതയിലാണ് ചടങ്ങ് നടക്കുന്നത്. അവിടെ ഇത്തരത്തിലൊരു സൃഷ്ടി പ്രകാശനം ചെയ്യണമെങ്കില്‍ അതിന് സര്‍വകലാശാലയുടെ അനുമതി വേണം. അതില്ലാതെയാണ് അദ്ദേഹം ഇത് വിതരണം ചെയ്തത്.

താങ്കളെ അപമാനിക്കുന്ന കവിതയാണ് അതെന്നാണല്ലോ വാര്‍ത്ത, എന്താണ് അതേക്കുറിച്ച് പറയാനുള്ളത് ?

ആ കവിത ഞാന്‍ കണ്ടിട്ടില്ല. അത് കവിതയാണോ എന്ന് പോലും എനിക്ക് അറിയില്ല. കവിത എഴുതി എന്നുപറഞ്ഞ് ആര്‍ക്കും സസ്‌പെന്‍ഷന്‍ നല്‍കിയിട്ടില്ല. അദ്ദേഹത്തിന് സര്‍വകലാശാ സിന്‍ഡിക്കേറ്റാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നെ കുറിച്ച് ആ കവിതയില്‍ പരാമര്‍ശമുണ്ടെന്നതിന് കുറിച്ച് പ്രതികരിക്കാനില്ല.


ഞാന്‍ ആ കവിത കണ്ടിട്ടില്ല. എനിക്കെതിരെ എന്തെങ്കിലും എഴുതിയെന്ന് ഞാന്‍ കരുതുന്നുമില്ല. പിന്നെ വിശിഷ്ടവ്യക്തികളേയും എന്നെയും ആ കവിതയിലൂടെ അപമാനിച്ചു എന്ന് പറയുന്നതില്‍ എനിക്ക് അഭിപ്രായമില്ല.


കവിതയില്‍ “പക്ഷികളില്‍ ഞാന്‍ ഗരുഡനാകുന്നു, വിസികളില്‍ ഞാന്‍ അന്തര്‍ദേശീയകനാകുന്നു” എന്ന വരിയുണ്ട്, അത് താങ്കളെക്കുറിച്ചാണോ ?

അതിനെക്കുറിച്ചൊന്നും എനിക്ക് പറയാനില്ല. ഞാന്‍ ആ കവിത കണ്ടിട്ടില്ല. എനിക്കെതിരെ എന്തെങ്കിലും എഴുതിയെന്ന് ഞാന്‍ കരുതുന്നുമില്ല. പിന്നെ വിശിഷ്ടവ്യക്തികളേയും എന്നെയും ആ കവിതയിലൂടെ അപമാനിച്ചു എന്ന് പറയുന്നതില്‍ എനിക്ക് അഭിപ്രായമില്ല. സുധീര്‍ ചന്ദ്രന്‍ നേരിട്ടത് അച്ചടക്ക നടപടിയാണ്. അത് കവിതയെഴുതിയതിന്റെ പേരിലല്ല. []

കവിതയില്‍ സുധീര്‍ ചന്ദ്രന്റെ പേരില്ല, പിന്നെ എങ്ങെയാണ് അദ്ദേഹത്തിന്റേതാണ് കവിത എന്ന് മനസിലായത് ?

ഞാന്‍ പറഞ്ഞല്ലോ അദ്ദേഹം കവിത എഴുതിയതിന്റെ പേരിലോ അതില്‍ എന്നെ അപമാനിച്ചെന്ന പേരിലോ അല്ല നടപടി. കണ്ണൂര്‍ സര്‍വകലാശാല എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ വിശിഷ്ടാതിഥികള്‍ പങ്കെടുത്ത ഒരു ചടങ്ങില്‍ അനുമതിയില്ലാതെ ബുക്ക് ലെറ്റ് വിതരണം ചെയ്തു എന്നതാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍വകലാശാലയെ പ്രേരിപ്പിച്ചത്.

കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ സമയം നല്‍യില്ലെന്ന് സുധീര്‍ ചന്ദ്രന്‍ പറയുന്നുണ്ടല്ലോ ?

സെപ്റ്റംബര്‍ 2 നാണ് സുധീപ് ചന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത്. പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം അതിന് മറുപടി തന്നാല്‍ മതി. അങ്ങനെ സമയം വേണമെന്നുണ്ടെങ്കില്‍ അതിന് അദ്ദേഹം ഒരു അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരു അപേക്ഷയും അദ്ദേഹം നല്‍കിയിരുന്നില്ല. അതില്‍ നിന്നും കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നില്ലെന്നതാണ് വ്യക്തമായത്. അതുകൊണ്ടാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

കവിത എഴുതിയത് ഞാനല്ല, വിശിഷ്ട വ്യക്തികളെ അപമാനിച്ചിട്ടുമില്ല: കെ.പി സുധീപ് ചന്ദ്രന്‍ 

മാധവാ രാഘവാ പത്മനാഭാ; കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ കവിത

Latest Stories

We use cookies to give you the best possible experience. Learn more