| Tuesday, 17th August 2021, 2:41 pm

ഐ.എസുമായി ബന്ധമെന്ന് സംശയം; കണ്ണൂരില്‍ രണ്ട് യുവതികളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികള്‍ കണ്ണൂരില്‍ പിടിയില്‍. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദീഖ് എന്നിവരെയാണ് കണ്ണൂര്‍ നഗരപരിധിയില്‍ നിന്ന് എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തത്.

ദല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐ.എസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍.ഐ.എ പറയുന്നത്.

ആറ് മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ പിടികൂടിയത്. ഇവരുടെ കൂട്ടാളിയെന്ന് സംശയിക്കുന്ന മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

സംഘത്തിലുള്ള മറ്റൊരാളായ അമീര്‍ അബ്ദുള്‍ റഹ്മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് 4ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുവതികള്‍ എന്‍.ഐ.എ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കേരളത്തില്‍ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐ.എസ് ആശയപ്രചാരണം നടത്തുന്നതെന്നാണ് എന്‍.ഐ.എ വാദം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kannur Two Women  NIA Arrest

We use cookies to give you the best possible experience. Learn more