തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നതോടെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശന പരിശോധനയായിരിക്കും ചൊവ്വാഴ്ച മുതലുണ്ടാവുക.
അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി പൊലീസ് സ്വീകരിക്കും. ഇത്തരക്കാരുടെ വണ്ടികള്‍ പൊലീസ് പിടിച്ചെടുക്കും.
അത്യാവശ മരുന്നുകല്‍ വേണ്ടവര്‍ തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടണം. നേരത്തെ കാസര്‍ഗോഡ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിരുന്നു. കേരളത്തില്‍ തിങ്കളാഴച് പുതുതായി 6 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 21 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ച ആറ് പേരും കണ്ണൂര്‍ ജില്ലക്കാരാണ്. ഇതില്‍ അഞ്ചുപേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു.
രോഗം ഭേദമായവരില്‍ 19 പേര്‍ കാസര്‍ഗോഡും 2 പേര്‍ ആലപ്പുഴയിലുമാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.