കണ്ണൂര്‍ സ്‌ക്വാഡിലെ വില്ലന്‍മാരെ കുറിച്ചും ആ കഥാപാത്രങ്ങളിലേക്ക് എത്തിയതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ചിത്രത്തിന്റഎ തിരക്കഥാകൃത്തായാ റോണി ഡേവിഡ്. ചിത്രത്തിലെ രണ്ട് പ്രധാന വില്ലന്‍മാരായി ആദ്യം കണ്ടിരുന്നത് യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ അഭിനയിച്ചവരെ ആയിരുന്നില്ലെന്നും കൊത്തയിലെ കണ്ണന്‍ ഭായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷബീര്‍ കല്ലറയ്ക്കലിനെ ആയിരുന്നു ആദ്യം വില്ലന്‍ കഥാപാത്രത്തിലേക്ക് കണ്ടിരുന്നതെന്നുമാണ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ റോബി ഡേവിഡ് പറയുന്നത്.
‘ ഞങ്ങളുടെ പ്രധാന ഓപ്ഷന്‍ ഷബീര്‍ കല്ലറക്കല്‍ ആയിരുന്നു. ഞങ്ങള്‍ അവനെ സമീപിച്ചെങ്കിലും ഡേറ്റ് ഇഷ്യൂ കാരണം ചെയ്യാന്‍ സാധിച്ചില്ല. ഷബീര്‍ ആ സമയത്ത് കൊത്ത ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ടിന്റേയും ഷൂട്ട് ഒരേ സമയത്താണ് നടന്നത്. കൊത്തയിലെ കണ്ണന്‍ ഭായ് എന്ന കഥാപാത്രമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡിലേക്ക് വരേണ്ടത്,’ റോണി ഡേവിഡ് പറഞ്ഞു.
അതുപോലെ ഈ ചിത്രത്തിലേക്ക് ഞങ്ങള്‍ പ്രകാശ് രാജ് സാറിനെ സമീപിച്ചിരുന്നു. കിഷോര്‍ സാര്‍ ചെയ്ത കഥാപാത്രത്തിനായി. റോബി മുഴുവന്‍ കഥയും അദ്ദേഹത്തിന്റെ അടുത്ത് പറഞ്ഞിരുന്നു. പക്ഷേ ഡേറ്റിന്റെ പ്രശ്‌നം വന്നതുകൊണ്ടും അദ്ദേഹം മറ്റൊരു സിനിമയ്ക്കായി നേരത്തെ ഓക്കെ പറഞ്ഞതുകൊണ്ടും അത് നടന്നില്ല.
പ്രകാശ് രാജ് സാര്‍ ഈ സിനിമയില്‍ ഇല്ല എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഡിസപ്പോയിന്റഡായി. ആ റോള്‍ പിന്നീട് കിഷോര്‍ സാറാണ് ചെയ്യുന്നത്. ഷൂട്ട് കഴിഞ്ഞ ശേഷം മമ്മൂക്ക പറഞ്ഞു എടാ ഇതാണ് കറക്ട് കാസ്റ്റ്. പെര്‍ഫക്ട് കാസ്റ്റാണ്. ഇപ്പോള്‍ ഇതിന്റെ ടെക്ചര്‍ തന്നെ മാറിയത് കണ്ടില്ലേ എന്ന് ചോദിച്ചു. പ്രകാശ് രാജ് സാറിന്റെ മറ്റ് പടങ്ങളും നമ്മള്‍ കണ്ടിട്ടില്ലേ. ഇത് ഒരു ഫ്രഷ് ഫീല്‍ തരുമെന്ന് മമ്മൂക്ക പറഞ്ഞിരുന്നു. എന്നേക്കാള്‍ നല്ല ഡയലോഗുകള്‍ ചോഴനാണല്ലോ ഉള്ളതെന്ന് പോലും മമ്മൂക്ക രസകരമായി പറഞ്ഞിരുന്നു.
അതുപോലെ അസീസിന്റെ കഥാപാത്രത്തിന് പകരം ജിനുവിനെയായിരുന്നു ഞങ്ങള്‍ ആദ്യം സമീപിച്ചത്. പിന്നീട് അസീസില്‍ എത്തുകയായിരുന്നു. അദ്ദേഹം എന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. അതുപോലെ പല ഓപ്ഷന്‍സിന് ശേഷമാണ് ശബരീഷില്‍ എത്തുന്നത്. അതുപോലെ അര്‍ജുന്‍ അശോകനേയും ലുക്മാനേയുമൊക്കെ സമീപിച്ചിരുന്നു. എല്ലാവര്‍ക്കും ഡേറ്റിന്റെ പ്രശ്‌നം വന്നു,’ റോബി പറഞ്ഞു.
Content Highlight: Kannur Squad Villain and Kothas kannan Bhai