കണ്ണൂര്‍ സ്‌ക്വാഡിലെ പുതിയ ഗാനം പുറത്ത്; ചിത്രം നാളെ എത്തും
Entertainment news
കണ്ണൂര്‍ സ്‌ക്വാഡിലെ പുതിയ ഗാനം പുറത്ത്; ചിത്രം നാളെ എത്തും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th September 2023, 7:17 pm

കണ്ണൂര്‍ സ്‌ക്വാഡിലെ പുതിയ ഗാനം പുറത്ത്. ലിറിക്കല്‍ വിഡിയോ ആയിട്ടാണ് പുതിയ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

‘മൃദുഭാവേ ദൃഢകൃത്യേ’ എന്ന ഗാനമാണ് മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനല്‍ വഴി റിലീസ് ചെയ്തിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം. സുഷിന്‍ ശ്യാം തന്നെ ആലപിച്ച ഗാനത്തിന്റെ വരികള്‍ വിനായക് ശശികുമാറിന്റേതാണ്.

മമ്മൂട്ടി നായകനായി റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് നടന്ന സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.

കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ പിടിക്കാന്‍ ഇന്ത്യയൊട്ടാകെ സഞ്ചരിക്കുന്ന എ.എസ്.ഐ ജോര്‍ജ് മാര്‍ട്ടിനും സംഘത്തിന്റെ കഥയാണ് കണ്ണൂര്‍ സ്‌ക്വാഡ്.

2180 പ്രവര്‍ത്തകരാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു.

മമ്മൂട്ടിയോടൊപ്പം കിഷോര്‍കുമാര്‍,വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്,റോണിഡേവിഡ്,മനോജ്.കെ.യു തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലെര്‍ ചിത്രം ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രമാണ്.ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ജോര്‍ജാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

കണ്ണൂര്‍ സ്‌ക്വാഡിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : എസ്സ്.ജോര്‍ജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, സംഗീത സംവിധാനം : സുഷിന്‍ ശ്യാം, എഡിറ്റിങ് : പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് : വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍,ടൈറ്റില്‍ ഡിസൈന്‍ : അസ്‌തെറ്റിക് കുഞ്ഞമ്മ , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വിഷ്ണു സുഗതന്‍, പി.ആര്‍.ഒ : പ്രതീഷ് ശേഖര്‍.

Content Highlight: kannur squad new song is out now