വര്‍ക്കിങ് ഡേയില്‍ കണ്ണൂര്‍ സ്‌ക്വാഡ് വീണോ? ഇതുവരെ നേടിയത്
കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് മമ്മൂട്ടി നായകനായി എത്തിയ കണ്ണൂര്‍ സ്‌ക്വാഡ് തിയേറ്ററില്‍ എത്തിയത്. മികച്ച അഭിപ്രായങ്ങള്‍ ലഭിച്ച ചിത്രത്തിന് ഏറെ ഉപകാരപ്പെട്ടത് റിലീസ് ചെയ്ത ശേഷമുള്ള നീണ്ട അവധികള്‍ ആയിരുന്നു.
വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരിലേക്ക് കൂടുതല്‍ എത്തിയത് അടുത്ത ദിവസങ്ങളില്‍ ആയിരുന്നു. പിന്നീട് വാരാന്ത്യവും ഒപ്പം ഗാന്ധിജയന്തിയുമായത് കൊണ്ട് തന്നെ ഈ ദിവസങ്ങളില്‍ മികച്ച കളക്ഷന്‍ ചിത്രത്തിന് സ്വന്തമാക്കാന്‍ സാധിച്ചു.
പിന്നീട് വന്ന ആദ്യത്തെ വര്‍ക്കിങ് ഡേ കഴിഞ്ഞ ദിവസമായിരുന്നു. വര്‍ക്കിങ് ഡേയിലെ കളക്ഷന്‍ എത്തരത്തില്‍ പോകുമെന്നത് ഒരു സിനിമയുടെ ഗതി നിര്‍ണയിക്കുന്ന പ്രധാന ഘടകമാണെന്നാണ് സിനിമാ ട്രാക്കര്‍മാര്‍ കരുതുന്നത്.
ഇത്തരത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ സ്‌ക്വാഡിന് യഥാര്‍ത്ഥ പരീക്ഷണം ആയിരുന്നു. ആ പരീക്ഷണം കണ്ണൂര്‍ സ്‌ക്വാഡ് മറികടന്നുവെന്നാണ് സിനിമ ട്രാക്കര്‍മാര്‍ പറയുന്നത്. മികച്ച കളക്ഷന്‍ തന്നെയാണ് ചിത്രത്തിന് കഴിഞ്ഞ ദിവസം ലഭിച്ചത്.
ചിത്രം ഇതിനോടകം തന്നെ ലോകമെമ്പാടും നിന്നും 40 കോടിയിലധികം രൂപ കളക്ഷനായി സ്വന്തമാക്കിയെന്നും പ്രമുഖ സിനി ട്രാക്കര്‍മാര്‍ പറയുന്നു. വരും ദിവസങ്ങളിലും ട്രെന്‍ഡ് തുടര്‍ന്നാല്‍ മികച്ച കളക്ഷന്‍ സിനിമക്ക് സ്വന്തമാക്കാന്‍ കഴിയും എന്ന് തന്നെയാണ് കരുതപ്പെടുന്നത്.
അതേസമയം റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയത്. കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യും തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.
Content Highlight: Kannur squad movie latest collection update