റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നടുമ്പോള്‍ മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച നേട്ടം. ചിത്രം ഇതിനോടകം ലോകമെമ്പാടുനിന്നും 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു എന്നാണ് ഏറ്റവും പുതുതായി പുറത്തുവരുന്ന റിപ്പോര്‍ട്ട്.
2023ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ കണ്ണൂര്‍ സ്‌ക്വാഡ് ഉള്‍പ്പടെ ചുരുങ്ങിയ ചിത്രങ്ങള്‍ക്ക് മാത്രമാണ് 50 കോടി എന്ന നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടുള്ളത്.
സിനിമക്ക് ഇപ്പോഴും മികച്ച കളക്ഷന്‍ നേടാന്‍ കഴിയുന്നുണ്ട് കേരളത്തില്‍ നിന്ന് മാത്രം കണ്ണൂര്‍ സ്‌ക്വാഡ് ഇതിനോടകം 25 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു.
വളരെ ചുരുങ്ങിയ തിയേറ്ററില്‍ മാത്രം റിലീസ് ചെയ്ത് മികച്ച വിജയം സ്വന്തമാക്കാന്‍ സിനിമക്ക് ആയത് വലിയ നേട്ടമായിട്ടാണ് സിനിമാ ട്രാക്കര്‍മാര്‍ കാണുന്നത്.
വരും ദിവസങ്ങളിലും ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ മികച്ച കളക്ഷന്‍ സിനിമക്ക് സ്വന്തമാക്കാന്‍ കഴിയും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയത്.
കിഷോര്‍ കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യും തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.